September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കയര്‍ കേരള ഒന്‍പതാം പതിപ്പിന് 16 ന് തുടക്കം

* വെര്‍ച്വല്‍ മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

* സമാപന സമ്മേളനം 21 ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: കയര്‍ കേരളയുടെ ഒന്‍പതാം പതിപ്പിന് ഇന്ന് തുടക്കമാകും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ഡോ.തോമസ് ഐസക് അധ്യക്ഷത വഹിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ മേളയാണ് ഇത്തവണത്തെ കയര്‍ കേരള വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ന് മുതല്‍ 21 വരെ ആലപ്പുഴ പാതിരപ്പള്ളിയിലെ ക്യാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മേള നടക്കുന്നത്.

കയര്‍ വ്യവസായം സംബന്ധിച്ച വിവധ സമ്മേളനങ്ങളും സെമിനാറുകളും മേളയുടെ ഭാഗമായി നടക്കും. കയര്‍ ഉല്‍പ്പന്നങ്ങളുടെ വെര്‍ച്വല്‍ എക്സിബിഷന്‍ കയര്‍ കേരള 2021 ന്‍റെ ഭാഗമാണ്. കയര്‍ ഉല്പന്നങ്ങളുടെ വര്‍ണ്ണവൈവിധ്യം പ്രദര്‍ശിപ്പിക്കാന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 ല്‍പരം വെര്‍ച്ച്വല്‍ സ്റ്റാളുകളാണ് ഒരുങ്ങുന്നത്. നൂറില്‍പ്പരം വിദേശ വ്യാപാരികളും ആഭ്യന്തര വ്യാപാരികളും മേളയില്‍ പങ്കെടുക്കും.

  പോളിക്യാബ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പാര്‍ട്‌ണർ

‘കേരളത്തിലെ കയറിന്‍റെയും കയര്‍ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം ഇക്കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ഏഴായിരം ടണില്‍ നിന്ന് അന്‍പതിനായിരം ടണിലേക്ക് കുതിച്ചുയരുകയാണ് . കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത് ആലപ്പുഴയില്‍ വര്‍ഷാവര്‍ഷം നടക്കുന്ന കയര്‍ മേളയാണ്,’ ധനമന്ത്രി തോമസ് ഐസക് പറയുന്നു.
മേള പവലിയന്‍റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും.

മന്ത്രി പി.തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം കടാശ്വാസ ആനുകൂല്യ വിതരണവും, പ്രവര്‍ത്തന മൂലധന വിതരണവും നടക്കും. 17ന് കയര്‍ സഹകരണ സെമിനാറും കയര്‍ രണ്ടാം പുനസംഘടന ദൃശ്യാവിഷ്കാരവും നടക്കും. രണ്ടാം കയര്‍ പുന:സംഘടന റിപ്പോര്‍ട്ട് അവതരണവും ധനമന്ത്രി നിര്‍വഹിക്കും.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

18നും 19 നും ടെക്നിക്കല്‍ സെമിനാറുകളും കയര്‍ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറും നടക്കും. 20ന് കയര്‍ കോമ്പോസിറ്റ് ബോര്‍ഡ് സംബന്ധിച്ച അവതരണവും 21 ന് തൊഴിലുറപ്പ് പദ്ധതി, മണ്ണുജലസംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം എന്ന വിഷയത്തില്‍ സെമിനാറും ധാരണപത്ര കൈമാറ്റവും നടക്കും.21ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. മന്ത്രി ഡോ.തോമസ് ഐസക് കയര്‍ കേരള 2021 അവലോകനം നടത്തും.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ
Maintained By : Studio3