October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അരൂകുറ്റിയില്‍ പുതിയ റിസോര്‍ട്ടുമായി  ക്ലബ്ബ് മഹീന്ദ്ര

1 min read

കൊച്ചി:   മഹീന്ദ്ര ഹോളിഡേയ്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ഇന്ത്യ ലിമിറ്റഡിന്റെ  ബ്രാന്‍ഡായ ക്ലബ് മഹീന്ദ്ര, തങ്ങളുടെ അരൂകുറ്റി റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന പുതിയ റിസോര്‍ട്ടിലൂടെ ക്ലബ്ബ് മഹീന്ദ്ര യാത്രികര്‍ക്ക് അവിസ്മരണീയമായ യാത്രാ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ആലപ്പുഴയിലെ അരൂകുറ്റിയില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിന് കൊച്ചി നഗരത്തോടുള്ള സാമീപ്യവും അനുകൂല ഘടകമാണ്. ഇതുള്‍പ്പടെ നിരവധി സവിശേഷതകളുള്ള ഇടത്തിലാണ് ക്ലബ് മഹീന്ദ്ര അരൂക്കുറ്റി റിസോര്‍ട്ട് ഉള്ളത്.

  പരിസ്ഥിതി സൗഹൃദ പദ്ധതിയിൽ എന്‍ഐഐഎസ്ടി ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് പങ്കാളിത്തം

ആകര്‍ഷണീയമായ പ്രകൃതിഭംഗി 82 മുറികളുള്ള റിസോര്‍ട്ടിലെ താമസം അനന്യമാക്കി മാറ്റും. സ്പാ തെറാപ്പി, റിസോര്‍ട്ടിനകത്ത് തന്നെയുള്ള റെസ്റ്റോന്റില്‍ നിന്നുള്ള സ്വാദിഷ്ടമായ നാടന്‍ ഭക്ഷണം, ഫിറ്റ്‌നസ് സെന്റര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. കായലില്‍ കൂടിയുള്ള ബോട്ടിങ്, സ്വകാര്യ തടാകത്തില്‍ നിന്നുള്ള മീന്‍പിടുത്തം, ഹൗസ് ബോട്ട് ഡൈനിങ് അനുഭവം എന്നിവയും റിസോര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. സഞ്ചാരികള്‍ക്ക്   www.clubmahindra.com സന്ദര്‍ശിച്ച് റിസോര്‍ട്ട് ബുക്ക് ചെയ്യാം.

കേരളത്തിലെ തങ്ങളുടെ ഒന്‍പതാമത്തെ റിസോര്‍ട്ടാണ് കബ്ബ് മഹീന്ദ്ര അരൂക്കുറ്റി റിസോര്‍ട്ടെന്നും, സുരക്ഷിതവും നവീനവുമായ പുതിയ റിസോര്‍ട്ട് അനുഭവം ആസ്വദിക്കാന്‍ എല്ലാവരെയും ഇവിടേക്ക് ക്ഷണിക്കുന്നുവെന്നും മഹീന്ദ്ര ഹോളിഡേയ്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ഇന്ത്യ ലിമിറ്റഡ് ചീഫ് റിസോര്‍ട്ട് ഓഫീസര്‍ മിഗ്വേല്‍ മുനോസ് പറഞ്ഞു.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ
Maintained By : Studio3