December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിട്രോയെന്‍ സി5 എയര്‍ക്രോസ് നിര്‍മിച്ചുതുടങ്ങി

തിരുവള്ളൂര്‍ പ്ലാന്റിലെ അസംബ്ലി ലൈനില്‍നിന്ന് ആദ്യ യൂണിറ്റ് പുറത്തെത്തിച്ചു

ചെന്നൈ: സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ് യുവി ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങി. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ പ്ലാന്റിലാണ് ഫ്‌ളാഗ്ഷിപ്പ് എസ് യുവി നിര്‍മിക്കുന്നത്. ആദ്യ യൂണിറ്റ് എസ് യുവി അസംബ്ലി ലൈനില്‍നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. ഇന്ത്യന്‍ വിപണിയില്‍ ഫ്രഞ്ച് ബ്രാന്‍ഡ് അവതരിപ്പിക്കുന്ന ആദ്യ ഉല്‍പ്പന്നമാണ് സി5 എയര്‍ക്രോസ്. നടപ്പു സാമ്പത്തിക പാദത്തില്‍ വിപണി അവതരണം നടക്കും.

പനോരമിക് സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, ഹാന്‍ഡ്‌സ് ഫ്രീ ടെയ്ല്‍ഗേറ്റ്, ഡ്രൈവിംഗ് മോഡുകള്‍, ഗ്രിപ്പ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ സവിശേഷതകളായിരിക്കും. മെമ്മറി ഫംഗ്ഷനോടുകൂടിയ സീറ്റുകള്‍, പിന്‍ നിരയില്‍ മൂന്ന് യാത്രികര്‍ക്കും വെവ്വേറെ വിധത്തില്‍ ക്രമീകരിക്കാവുന്നതും പിന്നിലേക്ക് ചായുന്നതുമായ സീറ്റുകള്‍ എന്നിവ നല്‍കും.

ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ഇരട്ട എയര്‍ബാഗുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇബിഡി സഹിതം എബിഎസ്, പാര്‍ക്ക് അസിസ്റ്റ് എന്നിവ സുരക്ഷാ ഫീച്ചറുകളായിരിക്കും.

2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവയായിരിക്കും ഓപ്ഷനുകള്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ പിന്നീട് നല്‍കിയേക്കും.

ഇന്ത്യയിലെ ഉപയോക്താക്കള്‍ സിട്രോയെന്‍ ഷോറൂമുകളില്‍ വരുന്നത് കാത്തിരിക്കുകയാണെന്ന് സ്റ്റെല്ലന്റീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പിസിഎ ഓട്ടോമൊബീല്‍ ഇന്ത്യ ചെയര്‍മാനുമായ ഇമ്മാനുവല്‍ ഡിലേ പറഞ്ഞു. ഇന്ത്യയിലെ വ്യത്യസ്ത ഭൂപ്രദേശങ്ങളിലും വിവിധ കാലാവസ്ഥകളിലുമായി രണ്ടര ലക്ഷത്തോളം കിലോമീറ്ററാണ് സിട്രോയെന്‍ സി5 എയര്‍ക്രോസ് പരീക്ഷിച്ചത്.

Maintained By : Studio3