November 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫ്‌ളാഗ്ഷിപ്പ് ടാബ്‌ലറ്റ് : ലെനോവോ ടാബ് പി11 പ്രോ പുറത്തിറക്കി

ഓപ്ഷണല്‍ കീബോര്‍ഡ് കവര്‍ ലഭിച്ചതോടെ 2 ഇന്‍ 1 ഡിവൈസാണ് ലെനോവോ ടാബ് പി11 പ്രോ


ന്യൂഡെല്‍ഹി: ലെനോവോ ടാബ് പി11 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചൈനീസ് കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് ടാബ്‌ലറ്റാണ് ടാബ് പി11 പ്രോ. ഡോള്‍ബി വിഷന്‍ സഹിതം ഒഎല്‍ഇഡി ഡിസ്‌പ്ലേയോടുകൂടിയാണ് ലെനോവോ ടാബ് പി11 പ്രോ വരുന്നത്. എച്ച്ഡിആര്‍ സപ്പോര്‍ട്ട് ഉണ്ടായിരിക്കും. അതിവേഗ അണ്‍ലോക്കിംഗ് സാധ്യമാക്കുന്നതിന് ഇന്‍ബില്‍റ്റ് ടൈം ഓഫ് ഫ്‌ളൈറ്റ് (ടിഒഎഫ്) സെന്‍സറുകള്‍ നല്‍കി. ഓപ്ഷണല്‍ കീബോര്‍ഡ് കവര്‍ ലഭിച്ചതോടെ 2 ഇന്‍ 1 ഡിവൈസാണ് ലെനോവോ ടാബ് പി11 പ്രോ. യൂണിബോഡി മെറ്റല്‍ ഡിസൈന്‍ സവിശേഷതയാണ്. സാംസംഗ് ഗാലക്‌സി ടാബ് എസ്7, ആപ്പിള്‍ ഐപാഡ് എയര്‍ (2020) എന്നിവയാണ് എതിരാളികള്‍.

  ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്

ലെനോവോ ടാബ് പി11 പ്രോ ടാബ്‌ലറ്റിന് ഇന്ത്യയില്‍ 44,999 രൂപയാണ് വില. ‘സ്ലേറ്റ് ഗ്രേ’ കളര്‍ വേരിയന്റില്‍ ലഭിക്കും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ലെനോവോ. കോം എന്നിവിടങ്ങളില്‍ ഫെബ്രുവരി 14 ന് അര്‍ധരാത്രി വില്‍പ്പന ആരംഭിക്കും. ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ ചാനലുകളില്‍ അതിവേഗം ലഭ്യമാകും. പ്രാരംഭ വിലയെന്ന നിലയില്‍, ആദ്യ മുപ്പത് ദിവസത്തേക്ക് കീബോര്‍ഡ് കവര്‍ (10,000 രൂപ) ഉള്‍പ്പെടെ 49,999 രൂപയ്ക്ക് ലെനോവോ ടാബ് പി11 പ്രോ ലഭിക്കും. ടാബ്‌ലറ്റ് കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ പുറത്തിറക്കിയിരുന്നു.

ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലെനോവോ ടാബ് പി11 പ്രോ അടിസ്ഥാനമാക്കിയിരിക്കുന്നത്. 11.5 ഇഞ്ച് ഡബ്ല്യുക്യുഎക്‌സ്ജിഎ (2560, 1600 പിക്‌സല്‍) ഒഎല്‍ഇഡി ഡിസ്‌പ്ലേ ലഭിച്ചു. പരമാവധി ബ്രൈറ്റ്‌നസ് 500 നിറ്റ്‌സ് ആണ്. ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍ സപ്പോര്‍ട്ട് എന്നിവ ഡിസ്‌പ്ലേയുടെ സവിശേഷതകളാണ്. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 730ജി എസ്ഒസിയാണ് കരുത്തേകുന്നത്. അഡ്രീനോ 618 ജിപിയു ലഭിച്ചു. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സവിശേഷതയാണ്.

  ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട്

8 മെഗാപിക്‌സല്‍ പ്രൈമറി കാമറ സെന്‍സര്‍, 8 മെഗാപിക്‌സല്‍ ഇന്‍ഫ്രാറെഡ് (ഐആര്‍) കാമറ സെന്‍സര്‍ എന്നിവ മുന്നില്‍ നല്‍കി. വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 5 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ഇരട്ട കാമറ സംവിധാനം പിറകില്‍ നല്‍കി. സിം കാര്‍ഡ് സ്ലോട്ട് വഴി 4ജി എല്‍ടിഇ സപ്പോര്‍ട്ട് ലഭിക്കും. വൈഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

  ശ്രദ്ധേയമായി ഡബ്ല്യുടിഎം കേരള ടൂറിസം പവലിയന്‍

ഓപ്ഷണലായി ലെനോവോ ‘പ്രിസിഷന്‍ പെന്‍ 2 സ്റ്റൈലസ്’ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ടാബ്‌ലറ്റ്. 60 എംഎഎച്ച് ഇന്‍ബില്‍റ്റ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ നൂറ് മണിക്കൂര്‍ ഉപയോഗിക്കാന്‍ കഴിയും. അതേസമയം, പ്രിസിഷന്‍ പെന്‍ 2 സ്റ്റൈലസിന് എത്ര രൂപയാണെന്ന് ലെനോവോ വെളിപ്പെടുത്തിയില്ല. ലഭ്യതയും വ്യക്തമല്ല. മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പുകള്‍ പ്രീലോഡഡ് ആയിരിക്കും.

ടൈപ്പിംഗ് ആവശ്യങ്ങള്‍ക്ക് കീബോര്‍ഡ് മോഡ്, മള്‍ട്ടിമീഡിയ കാണുന്നതിന് സ്റ്റാന്‍ഡ് മോഡ്, വെബ് ബ്രൗസിംഗ് നടത്തുന്നതിന് ഹാന്‍ഡ്‌ഹെല്‍ഡ് മോഡ് എന്നീ മൂന്ന് മോഡുകള്‍ ഉണ്ടായിരിക്കും. റിവേഴ്‌സ് ചാര്‍ജിംഗ് മറ്റൊരു സവിശേഷതയാണ്. സിംഗിള്‍ ചാര്‍ജില്‍ 15 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് സാധിക്കും.

Maintained By : Studio3