September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കര്‍ഷകരുടെ കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് നായിഡു

ഹൈദരാബാദ്: കര്‍ഷകര്‍ക്കുള്ള കുടിശ്ശികയായ 4000കോടി രൂപ ഉടന്‍ നല്‍കണമെന്ന് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) മേധാവിയും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ നാര ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയോടാവശ്യപ്പെട്ടു.’കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക 4,000 കോടി രൂപയാണ്. മിക്ക കര്‍ഷകരും ഗോദാവരി, കൃഷ്ണ, ഗുണ്ടൂര്‍, പ്രകാശം ജില്ലകളില്‍ ഭക്ഷ്യധാന്യങ്ങള്‍ വില്‍ക്കുന്നുണ്ടെങ്കിലും പണം അവര്‍ക്ക് ക്രെഡിറ്റ് ചെയ്തിട്ടില്ല,’ മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ നായിഡു പറഞ്ഞു. കിഴക്കന്‍, പടിഞ്ഞാറന്‍ ഗോദാവരി ജില്ലകളിലെ കര്‍ഷകര്‍ക്ക് മാത്രം കുടിശ്ശിക 2,500 കോടി രൂപയാണ്.45 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാമെന്ന് വാഗ്ദാനം നല്‍കിയിട്ടും ഇതുവരെ 27.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

“പ്രകൃതിദുരന്തങ്ങളുടെ തുടര്‍ച്ചയെത്തുടര്‍ന്ന്, കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്, കുടിശ്ശിക അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നു,” നായിഡു വ്യക്തമാക്കി. വിള ഇന്‍ഷുറന്‍സ് അടയ്ക്കാനും ശേഷിക്കുന്ന കുടിശ്ശിക വിട്ടുകൊടുക്കാനും ഭക്ഷ്യധാന്യങ്ങള്‍ മിനിമം താങ്ങുവില നല്‍കി വാങ്ങുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് നായിഡു ആരോപിച്ചു. ടിഡിപി സര്‍ക്കാരിന്‍റെകാലത്ത് കര്‍ഷകര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ തുക ലഭിക്കുമായിരുന്നുവെന്നും ഇപ്പോള്‍ ഭരണകക്ഷിയായ വൈഎസ്ആര്‍സിപി സര്‍ക്കാര്‍ നിശ്ചിത തീയതി 21 ദിവസത്തേക്ക് നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Maintained By : Studio3