വാക്സിന്‍ നല്‍കുക രോഗികളുടെ എണ്ണം നോക്കി
സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുന്നതില്‍ രോഗികളുടെ എണ്ണവും ജനസംഖ്യയുമാണ് മുന്‍ഗണന നിശ്ചയിക്കുകയെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ പുതുക്കിയ മാര്‍ഗനിര്‍ദേശം. 18 മുതല്‍ 44 വരെ പ്രായപരിധിയിലുള്ളവരുടെ വാക്സിന്‍ വിതരണത്തില്‍ നടപ്പാക്കേണ്ട മുന്‍ഗണനകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന്‍റെ നിരക്ക് നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അധികാരമുണ്ടായിരിക്കും.