October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അടുത്ത സാമ്പത്തിക വര്‍ഷം സിമന്‍റ് വ്യവസായം 13% വളര്‍ച്ച പ്രകടമാക്കും: ക്രിസില്‍ റേറ്റിംഗ്സ്

1 min read

അസംസ്കൃത വസ്തുക്കളുടെ വില വര്‍ധന ചെലവിടല്‍ ടണ്ണിന് 150-200 രൂപ വരെ ഉയര്‍ത്തും

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സിമന്‍റ് വ്യവസായം 13 ശതമാനം വളര്‍ച്ച കൈവരിക്കാനൊരുങ്ങുന്നുവെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ റേറ്റിംഗ്സിന്‍റെ വിലയിരുത്തല്‍. പശ്ചാത്തല വികസന പദ്ധതികളില്‍ നിന്നും നഗര ഭവന മേഖലകളില്‍ നിന്നുമുള്ള ആവശ്യകത വീണ്ടെടുക്കുന്നതിന്‍റെ ഫലമായാണ് സിമന്‍റ് വ്യവസായത്തിന് ഒരു ദശകകാലത്തെ ഏറ്റവും വലിയ വാര്‍ഷിക വളര്‍ച്ച ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈദ്യുതി ചെലവും ഇന്ധന ചെലവും വര്‍ധിക്കുന്നത് സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെ മറികടക്കാന്‍ തങ്ങളുടെ വില്‍പ്പന അളവിലുണ്ടാകുന്ന വര്‍ധന സിമന്‍റ് നിര്‍മാതാക്കളെ സഹായിക്കും. സിമന്‍റ് നിര്‍മാണ കമ്പനികളുടെ ക്രെഡിറ്റ് ഔട്ട്ലുക്ക് ‘സുസ്ഥിരം’ എന്ന നിലയില്‍ നിലനിര്‍ത്താന്‍ ഇത് ഇടയാക്കുമെന്നും ക്രിസില്‍ റേറ്റിംഗ്സ് വിലയിരുത്തുന്നു. വില്‍പ്പന വില അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ലാഭക്ഷമതയെ ആശ്രയിച്ചിരിക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  ദേവ് ആക്സിലറേറ്റര്‍ ലിമിറ്റഡ് ഐപിഒ

അസംസ്കൃത വസ്തുക്കളായ ഡീസല്‍, പെറ്റ് കോക്ക് അല്ലെങ്കില്‍ കല്‍ക്കരി, പോളിപ്രൊഫൈലിന്‍ ബാഗുകള്‍ എന്നിവ ടണ്ണിന് 150-200 രൂപ വരെ ചെലവിടല്‍ ഉയര്‍ത്തുമെന്നാണ് കണക്കാക്കുന്നത്. സിമന്‍റ് വ്യവസായത്തില്‍ ചരക്കുനീക്കം, വൈദ്യുതി, ഇന്ധനം എന്നിവ മൊത്തം വില്‍പ്പന ചെലവിന്‍റെ 55 ശതമാനത്തോളം വരും. ചെലവിടലില്‍ ജാഗ്രത പുലര്‍ത്തുന്ന അടിസ്ഥാന സൗകര്യ, ഭവന നിര്‍മാണ മേഖലകളില്‍ നിന്നാണ് ആവശ്യകത ഉയരുന്നത് എന്നതിനാല്‍ വില വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിമിതമായിരിക്കും

ഉയര്‍ന്ന വരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമീണ മേഖലയില്‍ നിന്നുള്ള ആവശ്യകതയില്‍ ഉണര്‍വ് പ്രകടമാകുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് ഡയറക്ടര്‍ നിതേഷ് ജെയിന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ചെലവിടല്‍ 26 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. മഹാമാരി ബാധിക്കപ്പെട്ട നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 2 ശതമാനം ഇടിവാണ് സിമന്‍റ് വ്യവസായത്തിന്‍റെ വില്‍പ്പന അളവില്‍ പ്രതീക്ഷിക്കുന്നതെന്ന് ക്രിസില്‍ റിസര്‍ച്ച് ഡയറക്റ്റര്‍ ഇഷ ചൗധരി പറഞ്ഞു.

  സംഭവ് സ്റ്റീല്‍ ട്യൂബ്സ് ഐപിഒയ്ക്ക്
Maintained By : Studio3