Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പകർച്ചവ്യാധി പോരാട്ടത്തിനായി ധനസമാഹരണം നടത്തി ശ്രദ്ധേയനായ ടോം മൂർ അന്തരിച്ചു

1 min read

കോവിഡ്-19 ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം

ലണ്ടൻ: കോവിഡ്-19 പകർച്ചവ്യാധിക്കെതിരെ പോരാടാൻ ബ്രിട്ടനിലെ ആരോഗ്യ മേഖലയ്ക്ക് വേണ്ടി ദശലക്ഷക്കണിക്ക് പൌണ്ട് സമാഹരിച്ച് ശ്രദ്ധേയനായ ബ്രിട്ടീഷ് ആർമി മുൻ ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ടോം മൂർ അന്തരിച്ചു. കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നൂറ് വയസായിരുന്നു. രണ്ടാംലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ ആർമിയിൽ ചേർന്ന മൂർ ഇന്ത്യ, മ്യാൻമാർ അടക്കമുള്ള രാജ്യങ്ങളിൽ സൈനിക സേവനം അനുഷ്ഠിച്ച വ്യക്തിയാണ്.

കോവിഡ്1-9 സ്ഥിരീകരിക്കപ്പെട്ട് ഇംഗ്ലണ്ടിലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ആഴ്ചകളിൽ ഇദ്ദേഹത്തിന് ന്യൂമോണിയ പിടിപെട്ടതായി മൂറിന്റെ മക്കളെ ഉദ്ധരിച്ച് വിദേശ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പിതാവിന്റെ ജീവിതത്തിലെ അവസാന വർഷം തികച്ചും പ്രശംസനീയമായിരുന്നുവെന്നും സ്വപ്ന തുല്യമായ അനുഭവങ്ങളാണ് ഈ കാലഘട്ടത്തിൽ അദ്ദേഹത്തിനുണ്ടായതെന്നും മരണാനന്തരം പുറത്തുവിട്ട പ്രസ്താവനയിൽ കുടംബം അറിയിച്ചു.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

കഴിഞ്ഞ ഏപ്രിലിൽ നൂറ് വയസ് തികച്ച മൂർ, ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന് വേണ്ടി കഴിഞ്ഞ വർഷം ലോക്ക്ഡൌൺ കാലത്ത് തന്റെ പൂന്തോട്ടത്തിലൂടെ നൂറ് അടി നടന്ന് 32 ദശലക്ഷം പൌണ്ട് (ഏതാണ്ട് 43.65 ദശലക്ഷം ഡോളർ) സമാഹരിച്ചിരുന്നു. ബ്രിട്ടീഷ് ജനതയുടെ ഹൃദയത്തിലിടം നേടിയ ഈ പ്രവൃത്തി ലോകത്തിന്റെയൊന്നാകെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ ജൂലായിൽ എലിസബത്ത് രാജ്ഞിയും മൂറിന്റെ ഈ ധീര പ്രവൃത്തിയെ പ്രശംസിച്ചിരുന്നു.

എലിസബത്ത് രാജ്ഞി, പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഹെൽത്ത് സെക്രട്ടറി മാറ്റ് ഹോൻകോക് അടക്കമുള്ള പ്രമുഖർ മൂറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ബ്രിട്ടനിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം 3,852,623ൽ എത്തിനിൽക്കെയാണ് പകർച്ചവ്യാധി പോരാട്ടത്തിൽ തന്നാലാവും വിധം പങ്കെടുത്ത മൂർ കോവിഡ്-19 ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത്. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള മൂന്നാംവട്ട ലോക്ക്ഡൌണിലാണ് ഇംഗ്ലണ്ട് ഇപ്പോൾ. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ ആയർലൻഡ് എന്നിവിടങ്ങളിലും ലോക്ക്ഡൌൺ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി
Maintained By : Studio3