Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2023-24 ലെ കേന്ദ്ര ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

1 min read
ന്യൂഡൽഹി: 2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു.
ബജറ്റ്പ്രധാന നിര്‍ദേശങ്ങള്‍ :

– 2200 കോടി രൂപയുടെ ആത്മനിര്‍ഭര്‍ മാലിന്യമുക്ത ഉദ്യാന പദ്ധതി ആരംഭിക്കും
ഉയര്‍ന്ന മൂല്യമുള്ള ഉദ്യാന കൃഷിക്കു രോഗരഹിതവും

– ഗുണനിലവാരമുള്ളതുമായ നടീല്‍ വസ്തുക്കളുടെ ലഭ്യത വര്‍ദ്ധിപ്പിക്കും.

– 2014 മുതല്‍ സ്ഥാപിതമായ മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള 157 നഴ്‌സിങ് കോളേജുകള്‍ക്കൊപ്പം 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കും

– 3.5 ലക്ഷം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളായ 740 ഏകലവ്യ മാതൃകാ സ്‌കൂളുകള്‍ക്കായി 38,800 അധ്യാപകരെയും അനുബന്ധ ജീവനക്കാരെയും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കേന്ദ്രം നിയമിക്കും.

– പ്രധാനമന്ത്രി ആവാസ് യോജനയുടെ അടങ്കല്‍ തുക 66% വര്‍ധിപ്പിച്ച് 79,000 കോടി രൂപയായി ഉയര്‍ത്തുന്നു.

– റെയില്‍വേക്ക് മൂലധന വിഹിതമായി 2.40 ലക്ഷം കോടി രൂപ അനുവദിച്ചു. ഇത്
എക്കാലത്തെയും ഉയര്‍ന്ന തുകയും 2013-14ല്‍ നടത്തിയതിന്റെ ഒമ്പത് ഇരട്ടിയുമാണ്.

  ഐസിഐസിഐ പ്രൂ പ്ലാറ്റിനം പോളിസി

– രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനായി പൊതു ഏജന്‍സികള്‍ ഉപയോഗപ്പെടുത്തുന്നതും ദേശീയ ഹൗസിങ് ബാങ്ക് പരിപാലിക്കുന്നതുമായ നഗര അടിസ്ഥാനസൗകര്യ വികസന ഫണ്ട് (യു.ഐ.ഡി.എഫ്.) ആരംഭിക്കും.

– എംഎസ്എംഇകള്‍, വന്‍കിട ബിസിനസ്സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിവയുടെ പ്രമാണങ്ങള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായി സൂക്ഷിക്കാനും പങ്കിടാനുമായി എന്റിറ്റി ഡിജിലോക്കര്‍ സജ്ജീകരിക്കും

– പുതിയ സാധ്യതകളും ബിസിനസ് മാതൃകകളും തൊഴില്‍സാധ്യതയും യാഥാര്‍ത്ഥ്യമാക്കുന്നതിന് 5G സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സജ്ജീകരിക്കും

– ഗോബര്‍ദ(ഗാല്‍വനൈസിംഗ് ഓര്‍ഗാനിക് ബയോ-അഗ്രോ റിസോഴ്സസ് ധന്‍്)ന്റെ കീഴില്‍ 500 പുതിയ ‘മാലിന്യത്തില്‍നിന്നു സമ്പത്ത്’ പ്ലാന്റുകള്‍ പദ്ധതി സ്ഥാപിക്കും. മൊത്തം നിക്ഷേപം 10,000 കോടി രൂപ.

– പ്രകൃതി, ജൈവ വാതകം വിപണനം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും 5 ശതമാനം കംപ്രസ്ഡ് ബയോഗ്യാസ് നിര്‍ബന്ധമാണ്.

  യുടിഐ മിഡ് ക്യാപ് ഫണ്ട് ആസ്തികള്‍ 10,400 കോടി രൂപ കടന്നു

– മൂന്നു വര്‍ഷത്തിനകം ജൈവി കൃഷിയിലേക്കു മാറാന്‍ ഒരു കോടി കര്‍ഷകര്‍ക്ക് അവസരമൊരുക്കാനായി 10,000 ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കും. ഇതുവഴി താഴെത്തട്ടില്‍ വളം, കീടനാശിനി നിര്‍മ്മാണ ശൃംഖല യാഥാര്‍ഥ്യമാകും.

– കോഡിങ്, എഐ, റൊബോട്ടിക്‌സ്, മെക്കാട്രോണിക്‌സ്, ഐഒടി, 3ഡി പ്രിന്റിങ്, ഡ്രോണുകള്‍, നൈപുണ്യം തുടങ്ങിയ ഇന്‍ഡസ്ട്രി 4.0യെ ലക്ഷ്യംവെച്ചുള്ള പുതിയ കാല കോഴ്‌സുകള്‍ വഴി മൂന്നു വര്‍ഷത്തിനകം

– യുവാക്കളില്‍ നൈപുണ്യം വളര്‍ത്തുന്നതിനായി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 ആരംഭിക്കും.

– യുവാക്കളെ നൈപുണ്യമുള്ളവരാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി 30 സ്‌കില്‍ ഇന്ത്യ രാജ്യാന്തര കേന്ദ്രങ്ങള്‍ സ്ഥാപിക്കും

– എം.എസ്.എം.ഇകള്‍ക്കു വായ്പ ലഭ്യമാക്കുന്നതിനുള്ള പുതിയ പദ്ധതി 2023 ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതിനായി 9,000 കോടി രൂപയുടെ നിക്ഷേപം നടത്തും.

  കെഎസ് യുഎം വിദ്യാര്‍ഥികള്‍ക്കായി വേനലവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു

– 2 ലക്ഷം കോടി രൂപയുടെ ഉറപ്പുള്ള അധിക ഈടു രഹിത വായ്പ ലഭ്യമാക്കുകയും പലിശച്ചെലവ് ഏകദേശം 1 ശതമാനം കുറയാനിടയാക്കുകയും ചെയ്യും.

– കമ്പനികള്‍ക്ക് കീഴിലുള്ള ഫീല്‍ഡ് ഓഫീസുകളില്‍ ഫയല്‍ ചെയ്ത വിവിധ ഫോമുകള്‍ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുകവഴി കമ്പനികളോട് വേഗത്തില്‍ പ്രതികരിക്കുന്നതിനായി സെന്‍ട്രല്‍ പ്രോസസ്സിംഗ് സെന്റര്‍ സജ്ജീകരിക്കും

– സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമിന്റെ നിക്ഷേപ പരിധി 15 ലക്ഷത്തില്‍നിന്ന് 30 ലക്ഷമായി വര്‍ദ്ധിപ്പിക്കും

– ലക്ഷ്യമിടുന്ന ധനക്കമ്മി 2025-26 ആകുമ്പോഴേക്കും 4.5% ല്‍ താഴെയാകും.

– ഗ്രാമീണ മേഖലയിലെ യുവ സംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അഗ്രികള്‍ച്ചര്‍ ആക്‌സിലറേറ്റര്‍ ഫണ്ട് സജ്ജീകരിക്കും

– ശ്രീ അന്ന’യുടെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുന്നതിന് ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ രാജ്യാന്ത തലത്തില്‍ മികച്ച മാതൃകയായും സാങ്കേതിക വിദ്യയും ഗവേഷണവും പങ്കുവെക്കുന്നതിനും മികവിന്റെ കേന്ദ്രമായി പിന്തുണയ്ക്കും

Maintained By : Studio3