Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുവാക്കള്‍ ഇന്ത്യന്‍ വായ്പാ വിപണിയിലെ മുന്‍നിര ഉപഭോക്താക്കളായി വളരുന്നു

1 min read

കൊച്ചി:  ഇന്ത്യയിലെ വായ്പാ ആവശ്യം മികച്ച രീതിയില്‍ തുടരുന്നതായി 2022 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തെ കണക്കുകള്‍ ഉള്‍പ്പെടുത്തിയുള്ള ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ ക്രെഡിറ്റ് മാര്‍ക്കറ്റ് ഇന്‍ഡിക്കേറ്റര (സിഎംഐ) ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെമ്പാടുമായി ദശലക്ഷക്കണക്കിനു ഉപഭോക്താക്കള്‍ക്ക് വായ്പാ അവസരങ്ങള്‍ നല്‍കുന്നതിലും സമാനമായ വളര്‍ച്ചയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഏറ്റവും പുതിയ സിഎംഐ റിപ്പോര്‍ട്ടു പ്രകാരം ഇതാദ്യമായി 18-30 പ്രായത്തിലുള്ളവര്‍ 2022 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഏറ്റവും കൂടുതല്‍ അന്വേഷണം നടത്തിയവരായി മാറി.  ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള വായ്പാ പദ്ധതികളായ ക്രെഡിറ്റ്           കാര്‍ഡുകള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകള്‍, പേഴ്സണല്‍ ലോണുകള്‍ തുടങ്ങിയവയിലുണ്ടായ വന്‍ വളര്‍ച്ചയെ ചൂണ്ടിക്കാട്ടുന്നതാണ് ഈ പ്രവണത.

  ബിപാര്‍ഡ് പ്രൊബേഷണര്‍മാര്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

കുറഞ്ഞത് ഒരു വായ്പാ പദ്ധതിയെങ്കിലും പ്രയോജനപ്പെടുത്തിയിട്ടുള്ള 18-30 പ്രായ പരിധിയിലുള്ളവരുടെ ശതമാനം 2019-ലെ 14 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 31-45 പ്രായത്തിലുള്ളവരില്‍ ഇത് 26 ശതമാനത്തില്‍ നിന്ന് 35 ശതമാനമായും 46 വയസു കഴിഞ്ഞവരില്‍ 23 ശതമാനത്തില്‍ നിന്ന് 32 ശതമാനമായും ഉയര്‍ന്നു.

തങ്ങള്‍ താമസിക്കുന്ന പ്രദേശത്തിന്‍റെ പ്രത്യേകതകള്‍ മൂലം മുന്‍പ് സാമ്പത്തിക സേവനങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കാത്ത മേഖലകളില്‍ നിന്നുള്ള യുവാക്കളുടെ ഇടയില്‍ നിന്നുളള ആവശ്യവും വളര്‍ന്നു വരുന്നുണ്ടെന്ന്  ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുള്ള മെച്ചപ്പെടലാണ് ഇതിനു കാരണം. ഇന്ത്യയിലെമ്പാടും വായ്പാ ആവശ്യം വര്‍ധിക്കാന്‍ ഇതിടയാക്കിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Maintained By : Studio3