Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ വേരിയന്റില്‍ ബിഎംഡബ്ല്യു എക്‌സ്3  

എക്‌സ്‌ഡ്രൈവ്30ഐ സ്‌പോര്‍ട്ട്എക്‌സ് വേരിയന്റിന് 56.50 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില  

മുംബൈ: ബിഎംഡബ്ല്യു എക്‌സ്3 എസ്‌യുവിയുടെ പുതിയ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്‌ഡ്രൈവ്30ഐ സ്‌പോര്‍ട്ട്എക്‌സ് വേരിയന്റിന് 56.50 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. നേരത്തെ 30ഐ ലക്ഷ്വറി ലൈന്‍, 20ഡി ലക്ഷ്വറി ലൈന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് ബിഎംഡബ്ല്യു എക്‌സ്3 ലഭിച്ചിരുന്നത്.

സവിശേഷ കിഡ്‌നി ഗ്രില്‍ ഡിസൈന്‍, ബോഡിയില്‍ എല്ലായിടത്തും ഹൈ ഗ്ലോസ് ബ്ലാക്ക് നിറ സാന്നിധ്യം, കോര്‍ണറിംഗ് ഫംഗ്ഷന്‍ സഹിതം എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, ക്രോം ഫിനിഷ് ലഭിച്ച എക്‌സോസ്റ്റ് പൈപ്പുകള്‍, എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, അലുമിനിയം റൂഫ് റെയിലുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ പുറത്തെ സവിശേഷതകളാണ്.

‘സ്‌പോര്‍ട്ട്’ സീറ്റുകള്‍, തുകല്‍ പൊതിഞ്ഞ ‘സ്‌പോര്‍ട്ട്’ സ്റ്റിയറിംഗ് വളയം, നാവിഗേഷന്‍ സഹിതം ബിഎംഡബ്ല്യു ലൈവ് കോക്പിറ്റ് പ്ലസ്, പനോരമിക് സണ്‍റൂഫ്, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ടെയ്ല്‍ഗേറ്റ്, പാര്‍ക്ക് അസിസ്റ്റ് സഹിതം റിയര്‍ വ്യൂ കാമറ, 205 വാട്ട് മ്യൂസിക് സിസ്റ്റം, പാഡില്‍ ഷിഫ്റ്ററുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയാണ് അകത്തെ ഫീച്ചറുകള്‍.

അതേ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ബിഎംഡബ്ല്യു എക്‌സ്3 എക്‌സ്‌ഡ്രൈവ്30ഐ സ്‌പോര്‍ട്ട്എക്‌സ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 248 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. എക്‌സ്‌ഡ്രൈവ് എന്ന ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം വഴി എസ്‌യുവിയുടെ നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 6.3 സെക്കന്‍ഡ് മതി.

Maintained By : Studio3