‘എം’ പെര്‍ഫോമന്‍സ് മികവുമായി ബിഎംഡബ്ല്യു എം340ഐ

എക്‌സ് ഷോറൂം വില 62.90 ലക്ഷം രൂപ
3.0 ലിറ്റര്‍, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 387 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. മൂന്നക്ക വേഗം കൈവരിക്കുന്നതിന് 4.4 സെക്കന്‍ഡ് മാത്രം മതി. സെഗ്‌മെന്റില്‍ ഏറ്റവും വേഗമേറിയവനായിരിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. പാഡില്‍ ഷിഫ്റ്ററുകള്‍ നല്‍കി.
പുതുതായി ലിഫ്റ്റ് റിലേറ്റഡ് ഡാംപര്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് കണ്‍ട്രോള്‍ സാധ്യമായ ‘എം സ്‌പോര്‍ട്ട്’ ഡിഫ്രെന്‍ഷ്യല്‍ എന്നിവ ലഭിച്ചു. മികച്ച റൈഡ്, ഹാന്‍ഡ്‌ലിംഗ് എന്നിവ നല്‍കുന്നതാണ് ഇലക്ട്രോണിക്കലായി നിയന്ത്രിക്കാവുന്ന ഡാംപറുകള്‍ സഹിതം ‘അഡാപ്റ്റീവ് എം സസ്‌പെന്‍ഷന്‍’. ‘എം’ നിലവാരത്തോടെ ഷാസി മെച്ചപ്പെടുത്തിയതും ‘എക്‌സ്‌ഡ്രൈവ്’ എന്ന ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം നല്‍കിയതും ‘എം സ്‌പോര്‍ട്ട്’ റിയര്‍ ഡിഫ്രെന്‍ഷ്യല്‍ ലഭിച്ചതും ട്രാക്കുകളിലും വളഞ്ഞുപുളഞ്ഞ റോഡുകളിലും ഊര്‍ജസ്വലതയും ഉല്‍സാഹവും ചുറുചുറുക്കും വര്‍ധിപ്പിക്കും.
കൂടുതല്‍ എഡ്ജിയാണ് പുതിയ ബിഎംഡബ്ല്യു എം340ഐ. ക്രോം ബെസെലുകള്‍ സഹിതം പുതിയ കിഡ്‌നി ഗ്രില്‍, ഷാര്‍പ്പ് ആന്‍ഡ് സ്ലീക്ക് ഹെഡ്‌ലൈറ്റുകള്‍, മസ്‌കുലര്‍ ബംപര്‍ എന്നിവ അഗ്രസീവ് ലുക്ക് നല്‍കുന്നതാണ്. 18 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളിലാണ് കാര്‍ ഇന്ത്യയിലെത്തുന്നത്. 19 ഇഞ്ച് ചക്രങ്ങള്‍ ഓപ്ഷണലായി ലഭിക്കും. റെഗുലര്‍ 3 സീരീസുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയരം 10 എംഎം കുറഞ്ഞു. പിന്‍ ഭാഗത്തും ഷാര്‍പ്പ് ലൈനുകള്‍ കാണാന്‍ കഴിയും. വീതിയേറിയ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ ലഭിച്ചു. ഇരട്ട ഔട്ട്‌ലെറ്റുകള്‍ സഹിതം ‘എം സ്‌പോര്‍ട്ട്’ എക്‌സോസ്റ്റ് നല്‍കി.
സ്റ്റാന്‍ഡേഡ് 3 സീരീസ് സെഡാനില്‍ കാണുന്ന എല്ലാ ഫീച്ചറുകളും അതിലധികവും ബിഎംഡബ്ല്യു എം340ഐ വേര്‍ഷന്റെ കാബിനില്‍ നല്‍കി. സണ്‍റൂഫ്, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, കണക്റ്റിവിറ്റി ടെക് സഹിതം കൂടുതല്‍ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കി. ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, കൂടുതല്‍ സ്‌റ്റോറേജ് സൗകര്യം, ഓട്ടോമാറ്റിക്കായി ഡിം ചെയ്യുന്ന റിയര്‍ വ്യൂ കണ്ണാടി എന്നിവയും ലഭിച്ചു. റിയല്‍ ടൈം ട്രാഫിക് ഇന്‍ഫര്‍മേഷന്‍, റിമോട്ട് സര്‍വീസുകള്‍, കണ്‍സീര്‍ഷ് സര്‍വീസുകള്‍, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഉള്‍പ്പെടുന്ന കണക്റ്റഡ് പാക്കേജ് പ്ലസ് സഹിതം 8.8 ഇഞ്ച് കണ്‍ട്രോള്‍ ഡിസ്‌പ്ലേ സവിശേഷതയാണ്.