September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കണ്ടിന്യൂയസ് കണക്റ്റഡ് കെയർ’ സംവിധാനം

കോഴിക്കോട്: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ‘കണ്ടിന്യൂയസ് കണക്റ്റഡ് കെയർ @ ബിഎംഎച്ച്’ എന്ന ആരോഗ്യ പരിചരണ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഇതിന് മുന്നോടിയായി ഹോസ്പിറ്റലിലെ എല്ലാ വാർഡിലെ കിടക്കകളിലും ഡോസിയുടെ നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗും (ആർ പി എം) നേരത്തേ മുന്നറിയിപ്പ് നൽകുന്ന സംവിധാനവും (ഏർലി വാണിംഗ് സിസ്റ്റം – ഇ ഡബ്ലിയൂ എസ്) സജ്ജമാക്കി. രോഗികളുടെ മികച്ച സുരക്ഷയ്ക്കും ഉന്നത നിലവാരത്തിലുള്ള തുടർച്ചയായ പരിചരണത്തിനും ഈ സാങ്കേതികവിദ്യ പ്രയോജനപ്രദമാകും. ഡോസിയുടെയും മെഡിക്കൽ വിദഗ്ധരുടെയും യോജിച്ചുള്ള സുഗമമായ പ്രവർത്തനങ്ങളിലൂടെ ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പര്യാപ്തമാണ് ‘കണ്ടിന്യൂയസ് കണക്റ്റഡ് കെയർ @ ബിഎംഎച്ച്’ എന്ന ഈ സംരംഭം. ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വസന നിരക്ക്, ഓക്‌സിജൻ സാച്ചുറേഷൻ, താപനില, ഇസിജി തുടങ്ങിയ സുപ്രധാന വിവരങ്ങൾ അകലെയിരുന്നും നിരീക്ഷിക്കുന്നതിന് ഡോസിയിലൂടെ ആരോഗ്യ പ്രവർത്തകർക്ക് സാധിക്കും. ഇതിൽ പ്രവർത്തിക്കുന്ന നേരത്തേ തന്നെ മുന്നറിയിപ്പ് നൽകുന്ന സംവിധാനം (ഇ ഡബ്ലിയൂ എസ്) വിവരങ്ങൾ കൃത്യമായി ട്രാക്കുചെയ്യും. രോഗികളുടെ ചികിത്സ സംബന്ധമായ വിവരങ്ങൾ മുൻകൂട്ടി കണ്ടെ ത്തുന്നതിനും സമയ ബന്ധിതമായ മെഡിക്കൽ ഇടപെടൽ ഉറപ്പാക്കുന്നതിനും ഇത് ഫലപ്രദമാണ്. നേരിട്ട് സമ്പർക്കമില്ലാതെ തന്നെ സുപ്രധാന നിരീക്ഷണം നടത്തുന്നതിന് നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള ബാലിസ്‌റ്റോ കാർഡിയോഗ്രാഫി (ബി സി ജി) ഡോസി ഉപയോഗിക്കുന്നു. ഡോസിയുടെ സാങ്കേതികവിദ്യ ഇന്ത്യയിൽ നിർമ്മിച്ചതും പേറ്റന്റ് നേടിയതുമാണ്. ഈ നവീന സാങ്കേതികവിദ്യ രോഗികളുടെ സുരക്ഷ, കാര്യക്ഷമത, ചികിത്സാ ഫലങ്ങൾ എന്നിവ കൃത്യമാക്കുന്നു. സ്വതന്ത്ര കൺസൾട്ടിംഗ് സ്ഥാപനമായ സത്വ നടത്തിയ ഗവേഷണം അനുസരിച്ച് ഡോസി ബന്ധിപ്പിച്ചിരിക്കുന്ന 100 കിടക്കകൾക്ക് 144 ജീവനുകൾ വരെ രക്ഷിക്കുന്നതിന് സാധിക്കും. ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നതിന് നഴ്‌സുമാർ എടുക്കുന്ന സമയത്തിന്റെ 80 ശതമാനം ലാഭിക്കാനാകും. തീവ്രപരിചരണ വിഭാഗത്തിലെ ശരാശരി കാലാവധി 1.3 ദിവസമായി കുറയ്ക്കാനുമാകും.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

തങ്ങളുടെ എല്ലാ രോഗികൾക്കും ഗുണമേന്മയുള്ളതും താങ്ങാനാകുന്നതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെജി അലക്സാണ്ടർ പറഞ്ഞു. ‘കണ്ടിന്യൂയസ് കണക്റ്റഡ് കെയർ @ ബിഎംഎച്ച്’ എന്ന ഈ സംരംഭം ഞങ്ങളുടെ ആരോഗ്യ പരിപാലകർക്ക് രോഗികളുടെ പ്രധാനപ്പെട്ട വിവരങ്ങൾ അനായാസമായി കണ്ടെത്തുന്നതിനും ആരോഗ്യ പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനും ഗുണകരമാണ്. ഇതിലൂടെ ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കുന്നതിന് ഞങ്ങൾക്ക് സാധിക്കുന്നു. ആരോഗ്യ പരിചരണ രംഗത്തെ ഈ അതുല്യ സാധ്യത അതിന്റെ തുടക്കത്തിൽ തന്നെ സ്വീകരിക്കുന്നതിലൂടെ ജീവൻ രക്ഷിക്കുന്നതിനായി രാജ്യത്ത് പുതിയ മുന്നേറ്റങ്ങൾ നടപ്പാക്കുന്നതിൽ തങ്ങൾ മുൻപന്തിയിലാണെന്നും ഡോസിയ്‌ക്കോപ്പം ഈ മുന്നേറ്റത്തിൽ അണിനിരക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രമുഖ സ്ഥാനത്ത് നിൽക്കുന്ന ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് ചാരിതാർത്ഥ്യമുെണ്ടന്ന് ഡോസി സിഇഒയും സഹസ്ഥാപകനുമായ മുദിത് ദണ്ഡേവാദ് പറഞ്ഞു.

  സിദ്ധ വൈദ്യത്തിലെ നാഡി പരിശോധന
Maintained By : Studio3