September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റാ എഐഎ റൈസിങ് ഇന്ത്യ ഫണ്ട്

1 min read

കൊച്ചി: ടാറ്റാ എഐഎ ലൈഫ് റൈസിങ് ഇന്ത്യ ഫണ്ട് അവതരിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക വികസനത്തേയും സ്വാശ്രയത്വത്തേയും മുന്നോട്ടു നയിക്കുന്ന ഉയര്‍ന്ന വളര്‍ച്ചയുള്ള മേഖലകളില്‍ നിക്ഷേപിക്കുന്നതിലാവും പുതിയ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. 2024 മാര്‍ച്ച് 31-ന് അവസാനിക്കുന്ന എന്‍എഫ്ഒയ്ക്ക് ശേഷം അതേ ദിവസം തന്നെ യൂണിറ്റുകളുടെ വിതരണവും നടത്തും. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പുറത്തിറക്കിയവ അടക്കം ടാറ്റാ എഐഎയുടെ മുന്‍ ഫണ്ടുകള്‍ എല്ലാം തന്നെ അടിസ്ഥാന സൂചികകളേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ടാറ്റാ എഐഎ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 95.25 ശതമാനവും 2024 ജനുവരി 31-ന് അവസാനിച്ച അഞ്ചു വര്‍ഷ കാലയളവില്‍ 4 സ്റ്റാര്‍ അല്ലെങ്കില്‍ 5 സ്റ്റാര്‍ റേറ്റിങാണു നേടിയിട്ടുള്ളതെന്ന് മോണിങ് സ്റ്റാര്‍ റേറ്റിങ്സ് സൂചിപ്പിക്കുന്നു. 2024 ഫെബ്രുവരി 29-ലെ കണക്കുകള്‍ പ്രകാരം കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 96,532 കോടി രൂപയാണ്.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

2024 മാര്‍ച്ച് 31-ന് അവസാനിക്കുന്ന എന്‍എഫ്ഒയില്‍ യൂണിറ്റ് ഒന്നിന് പത്തു രൂപ നിരക്കിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യയുടെ വികസന ഗാഥയില്‍ ഉപഭോക്താക്കള്‍ക്കു പങ്കാളികളാകാന്‍ അവസരമൊരുക്കുന്ന വിധത്തിലാണ് പദ്ധതി. ആത്മനിര്‍ഭര്‍ ഭാരത് നീക്കത്തെ ത്വരിതപ്പെടുത്തുന്ന മുഖ്യ മേഖലകളിലും കമ്പനികളിലുമായിരിക്കും റൈസിങ് ഇന്ത്യ പദ്ധതി നിക്ഷേപിക്കുക. അടിസ്ഥാന സൗകര്യം, നിര്‍മാണം, ബാങ്കിങ്, ഡിജിറ്റല്‍, പ്രതിരോധം തുടങ്ങിയ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ വിപണി തലങ്ങളിലുള്ള കമ്പനികളില്‍ ഇതു നിക്ഷേപം നടത്തും. പദ്ധതിയുടെ നിക്ഷേപങ്ങളില്‍ 70 മുതല്‍ 100 ശതമാനം വരെ ഓഹരികളിലും അനുബന്ധ നിക്ഷേപങ്ങളിലുമായിരിക്കും. 0 മുതല്‍ 30 ശതമാനം വരെ ഡെറ്റ്, മണി മാര്‍ക്കറ്റ് നിക്ഷേപങ്ങളിലായിരിക്കും. ടാറ്റാ എഐഎ പോളിസി ഉടമകള്‍ക്ക് പ്രോ-ഫിറ്റ്, പരം രക്ഷക് സൊലൂഷന്‍, പരം രക്ഷക് പ്ലസ് സൊലൂഷന്‍, പരം രക്ഷക് 2 സൊലൂഷന്‍, പരം രക്ഷക് ആര്‍ഒപി സൊലൂഷന്‍, പരം രക്ഷക് 4 സൊലൂഷന്‍, പരം രക്ഷക് പ്രോ സൊലൂഷന്‍, പരം രക്ഷക് എലൈറ്റ് സൊലൂഷന്‍ തുടങ്ങിയ വിവിധ പദ്ധതികളിലൂടെ നിക്ഷേപം നടത്താനാവും. ഓഹരികളുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയും ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഒരുമിച്ച് പ്രയോജനപ്പെടുത്താന്‍ ഇതു സഹായകമാകും.

  പോളിക്യാബ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പാര്‍ട്‌ണർ

അതിവേഗം വളരുന്ന സുപ്രധാന സമ്പദ്ഘടനയായി ആഗോളതലത്തില്‍ വലിയ പ്രതിഫലനമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ പ്രകടിപ്പിച്ചതെന്ന് ടാറ്റാ എഐഎ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ ഹര്‍ഷദ് പാട്ടീല്‍ പറഞ്ഞു. ഈ യാത്രയില്‍ പങ്കാളികളാകാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ തങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടാറ്റാ എഐഎയുടെ യൂലിപ് പദ്ധതികളിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ എപ്പോഴും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയിലൂടെ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക സുരക്ഷ, സ്വത്തു സമ്പാദിക്കല്‍, ആരോഗ്യം, ക്ഷേമം തുടങ്ങിയ ഉപഭോക്താക്കളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നിരവധി നവീന ഇന്‍ഷൂറന്‍സ് പദ്ധതികളാണു തങ്ങള്‍ ആവിഷ്ക്കരിക്കുന്നതെന്ന് ടാറ്റാ എഐഎ സിഎഫ്ഒയും പ്രൊഡക്ട്സ് ആന്‍റ് പ്രൊപോസിഷന്‍സ് മേധാവിയുമായ സമിത് ഉപാധ്യായ് പറഞ്ഞു.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ
Maintained By : Studio3