Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആദിത്യ ബിര്‍ള ഗ്രൂപ്പ് പെയിന്‍റ് ബിസിനസ്സിലേക്ക്: ‘ബിര്‍ള ഓപസ്’

1 min read

കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പ് പെയിന്‍റ് ബിസിനസ് മേഖലയിലേക്ക് കടക്കുന്നു. ഗ്രൂപ്പിന്‍റെ ഫ്ലാഗ്ഷിപ് കമ്പനിയായ ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ പെയിന്‍റ് ബിസിനസിന്‍റെ ബ്രാൻഡ് നെയിം ‘ബിര്‍ള ഓപസ്’ എന്നാണെന്ന് പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തില്‍ ബിർള ഓപസിന്‍റെ വിപണി അവതരണം ഉണ്ടാകും. ഡക്കറേറ്റീവ് പെയിന്‍റ്സ് വിഭാഗത്തിൽ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ മുഴുവൻ ശ്രേണിയും ബിർള ഓപസ് ലഭ്യമാക്കും. ഡക്കറേറ്റീവ് പെയിന്‍റുകളിലേക്കുള്ള ഞങ്ങളുടെ കടന്നുവരവ് തന്ത്രപരമായ പോർട്ട്ഫോളിയോ തിരഞ്ഞെടുപ്പാണെന്നും ഇത് ഊർജ്ജസ്വലമായ ഇന്ത്യൻ ഉപഭോക്തൃ ലാൻഡ്സ്കേപ്പിൽ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുമെന്നും ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള പറഞ്ഞു. ആദിത്യ ബിർള ബ്രാൻഡിനുള്ള ശക്തിയിലും വിശ്വാസത്തിലും ഞങ്ങളുടെ പെയിന്‍റ് ബിസിനസ്സ് കെട്ടിപ്പടുക്കും. വരും വർഷങ്ങളിൽ ഈ മേഖലയില്‍ രണ്ടാമതെത്തുവാനാണ് ശ്രമിക്കുന്നതെന്നും ബ്രാൻഡ് നാമം പ്രഖ്യാപിക്കുന്നത് ഈ ദിശയിലുള്ള പ്രവർത്തനങ്ങളില്‍ ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു. അവതരണത്തിന് മുന്നോടിയായി, പ്രധാന മെട്രോകളിൽ പെയിന്‍റിംഗ് സേവനങ്ങൾ ഗ്രാസിം ലഭ്യമാക്കിയിരുന്നു. ഇറക്കുമതി ചെയ്ത വുഡ് ഫിനിഷുകളുടെ ഒരു ശ്രേണി അവതരിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ അത്യാധുനിക ഗവേഷണ-വികസന സൗകര്യം ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്.

  ബിപാര്‍ഡ് പ്രൊബേഷണര്‍മാര്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

പെയിന്‍റ് ബിസിനസ് ആരംഭിക്കുന്നതിന് 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗ്രാസിം നേരത്തെ അറിയിച്ചിരുന്നു. ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന കമ്പനിയുടെ അത്യാധുനിക നിർമാണ പ്ലാന്‍റുകൾക്ക് പ്രതിവർഷം 1,332 ദശലക്ഷം ലിറ്റർ ശേഷിയുണ്ടാകും. 70,000 കോടി രൂപയാണ് ഇന്ത്യയുടെ ഡക്കറേറ്റീവ് പെയിന്‍റ് വ്യവസായത്തിന്‍റെ ഇപ്പോഴത്തെ ഏകദേശ മൂല്യം. വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താല്‍പര്യങ്ങളും ‘എല്ലാവർക്കും ഭവനം’ എന്ന ലക്ഷ്യത്തിലേക്കുള്ള സർക്കാർ ശ്രമവും മൂലം പെയിന്‍റ് വ്യവസായം വർഷം തോറും ഇരട്ട അക്ക വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്.

  ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ വരും; പ്രൊഫ. ജഗത് ഭൂഷൺ നദ്ദ
Maintained By : Studio3