Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നേതൃമാറ്റം: ബീഹാറിലെ കോണ്‍ഗ്രസിനുള്ളിലും പ്രതിസന്ധി

ന്യൂഡെല്‍ഹി: പഞ്ചാബിനു ഹരിയാനയ്ക്കും പുറമേ ബീഹാറിലും കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത് രൂക്ഷമാകുന്നു. അവിടെ നേതൃമാറ്റം ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുകയാണ്. തര്‍ക്കങ്ങള്‍ മറനീക്കി പുറത്തുവന്നതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ കാണാന്‍ ബുധനാഴ്ച ബീഹാറിലെ കോണ്‍ഗ്രസ് നേതാക്കളെയും എംഎല്‍എമാരെയും ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചു.കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ നേതൃമാറ്റത്തെക്കുറിച്ച് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വവും ആലോചിക്കുന്നുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നത് മദന്‍ മോഹന്‍ ഝാ ആണ്. ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കി 70 സീറ്റുകളില്‍ മത്സരിച്ചിട്ടും പാര്‍ട്ടിക്ക് സംസ്ഥാനത്ത് 20 കടക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം സംസ്ഥാനത്ത് പാര്‍ട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്ന് ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ചയെന്ന് മുന്‍ ലോക്സഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മീരാ കുമാര്‍ പറഞ്ഞു. അതേസമയം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബീഹാറില്‍ പാര്‍ട്ടിയുടെ ഉന്നത തസ്തികയിലേക്ക് മത്സരത്തിലാണ്. എന്നാല്‍ പട്ടികജാതിയില്‍ നിന്ന് ആരെയെങ്കിലും നിയമിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സഹായികളും ചില കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബന്ധപ്പെടുന്നതായും ഇതിനെപ്പറ്റി കോണ്‍ഗ്രസിന്‍റെ ഉന്നത നേതാക്കള്‍ അറിഞ്ഞതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇത്തരം സംഭവവികാസങ്ങളൊന്നും പാര്‍ട്ടിയുടെ ഉന്നത നേതൃത്വം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ബീഹാര്‍ കോണ്‍ഗ്രസ് മേധാവി മദന്‍ മോഹന്‍ ഝാ പറഞ്ഞു:

“ഞങ്ങളുടെ എംഎല്‍എമാരും എംപിമാരും ഞങ്ങളുടെ കൂടെയുണ്ട്, അവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിലും വിശ്വാസമുണ്ട്’.രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ എംഎല്‍എമാര്‍, എംഎല്‍സിമാര്‍, എംപിമാര്‍, മുന്‍ സിഎല്‍പി നേതാക്കള്‍, മറ്റ് ഉന്നത നേതാക്കള്‍ എന്നിവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജൂലൈ 7 ന് അദ്ദേഹം ഞങ്ങള്‍ക്ക് സമയം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഞങ്ങള്‍ക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ജൂലൈ 7 ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, അവിടെ ബീഹാറിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഭാവി നയങ്ങളും ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്യും’, റോഹ്താസിലെ ചെനാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ മുരാരി ഗൗതം പറഞ്ഞു.

Maintained By : Studio3