October 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അല്‍ഫോന്‍സ് ജോസഫിന്‍റെ ക്രോസ്റോഡ്സ് സ്കൂളിനു അവിഡ് ടെക്നോളജിയുടെ അംഗീകാരം

കൊച്ചി : സംഗീത സംവിധായകനും പിന്നണി ഗായകനുമായ അല്‍ഫോന്‍സ് ജോസഫിന്‍റെ ക്രോസ്റോഡ്സ് സ്കൂള്‍ ഓഫ് മ്യൂസിക് കൊച്ചിക്ക് ആഗോള മീഡിയ ടെക്നോളജി പ്രൊവൈഡര്‍മാരായ അവിഡ് ടെക്നോളജിയുടെ അംഗീകാരം. പൂനെയില്‍ നടന്ന ചടങ്ങില്‍ , അല്‍ഫോന്‍സ് ജോസഫിന്‍റെ നേതൃത്വത്തില്‍ ക്രോസ്റോഡ്സ് ടീം, അവിഡ് മാസ്റ്റര്‍ പരിശീലകന്‍ ശ്രീധര്‍ ദേശ്പാണ്ടെയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ക്രോസ്റോഡ്സ് സ്കൂള്‍ ഓഫ് മ്യൂസികില്‍ നിന്നും മ്യൂസിക് പ്രൊഡക്ഷന്‍ കോഴ്സ് പൂത്തിയാക്കുന്നവര്‍ക്ക് അവിഡ് സാക്ഷ്യപ്പെടുത്തുന്ന അംഗീകാരം ലഭിക്കും. സിനിമ, ടെലിവിഷന്‍, സംഗീത മേഖലകളിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയും ആയിരക്കണക്കിന് മാധ്യമ സംരംഭങ്ങളെയും തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയും ടൂള്‍സിലൂടെയും ശാക്തീകരിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയാണ് അവിഡ് ടെക്നോളജീസ്.

  ദുല്‍ഖര്‍ സല്‍മാന്‍ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ബ്രാന്‍ഡ് അംബാസ അംബാസിഡർ

ഈ അംഗീകാരം കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനുള്ള പ്രചോദനമായാണ് കാണുന്നതെന്ന് അല്‍ഫോണ്‍സ് ജോസഫ് പ്രതികരിച്ചു.

Maintained By : Studio3