Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാക്കി

1 min read

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ ദര്‍ശനം ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തവും ആദരണീയവുമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുകയാണെന്ന് രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ മേഖലയില്‍ ‘ആത്മനിര്‍ഭരത’ കൈവരിക്കാന്‍ രാജ്യരക്ഷാ മന്ത്രാലയം സ്വീകരിച്ചുവരുന്ന ഒട്ടേറെ നടപടികളെക്കുറിച്ച് വിശദീകരിച്ച ശ്രീ രാജ്നാഥ് സിംഗ്, 310 ഇനങ്ങളുടെ മൂന്ന് ‘പോസിറ്റീവ്’ സ്വദേശിവത്ക്കരണ ലിസ്റ്റുകള്‍ പുറത്തിറക്കിയതിനൊപ്പം രാജ്യത്തിന്റെ വളര്‍ച്ചാ ഗാഥയുടെ ഭാഗമാകാന്‍ സ്വകാര്യ മേഖലയെ ക്ഷണിയ്ക്കുകയും ചെയ്തു. തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ആയുധങ്ങളും/പ്ലാറ്റ്ഫോമുകളും സായുധ സേനയ്ക്ക് ലഭ്യമാക്കാനുള്ള ഗവണ്മെന്റ്‌റിന്റ്‌റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണിത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കര,നാവിക, വ്യോമ, ബഹിരാകാശ മേഖലകളില്‍ നൂതമായ പ്രതിരോധ പ്ലാറ്റ്ഫോമുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ആഭ്യന്തര വ്യവസായത്തിനുന്നെും അതിനാവശ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  രാജ്യത്ത് ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു: പ്രധാനമന്ത്രി

1,900 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി ഇപ്പോള്‍ 13,000 കോടി കടന്നതായി ഈ മേഖലയില്‍ ഗവണ്മെന്റ്‌റിന്റ്‌റെ ശ്രമഫലമായി കൈവരിച്ച പുരോഗതി പരാമര്‍ശിച്ചുകൊ് രാജ്യ രക്ഷാ മന്ത്രി പറഞ്ഞു. 35,000 കോടി രൂപയുടെ കയറ്റുമതി ഉള്‍പ്പെടെ പ്രതിരോധ ഉത്പാദനം 2025 ഓടെ 1.75 ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2022 സെപ്റ്റംബര്‍ 02-ന് കൊച്ചിയില്‍ പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്ത 76% തദ്ദേശീയ ഉള്ളടക്കമുള്ള രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ INS വിക്രാന്തിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

  അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

‘ആത്മനിര്‍ഭരത’ എന്നാല്‍ ഒറ്റപ്പെടലല്ലെന്ന് ശ്രീ രാജ്നാഥ് സിംഗ് വ്യക്തമാക്കി. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും അതേ സമയം നമ്മുടെ സുഹൃദ് രാജ്യങ്ങളെ, അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. നമ്മുടെ ദര്‍ശനം വളരെ വ്യക്തമാണ് – ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്’ (‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ, ലോകത്തിന് വേി നിര്‍മ്മിക്കൂ’) അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3