Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അസൂസ് ആര്‍ഒജി സ്ട്രിക്‌സ് ലാപ്‌ടോപ്പുകളുടെ പുതിയ സീരീസ് വിപണിയില്‍

ഇതോടൊപ്പം ആര്‍ഒജി സ്ട്രിക്‌സ് ജിഎ35 ഡെസ്‌ക്‌ടോപ്പ് പുറത്തിറക്കി

ന്യൂഡെല്‍ഹി: അസൂസ് ആര്‍ഒജി സ്ട്രിക്‌സ് ലാപ്‌ടോപ്പുകളുടെ ഏറ്റവും പുതിയ സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആര്‍ഒജി സ്ട്രിക്‌സ് സ്‌കാര്‍ 15, ആര്‍ഒജി സ്ട്രിക്‌സ് സ്‌കാര്‍ 17, ആര്‍ഒജി സ്ട്രിക്‌സ് ജി15, ആര്‍ഒജി സ്ട്രിക്‌സ് ജി17, ടഫ് എ15 എന്നീ ലാപ്‌ടോപ്പുകളാണ് വിപണിയിലെത്തിച്ചത്. ഇതോടൊപ്പം, ആര്‍ഒജി സ്ട്രിക്‌സ് ജിഎ35 ഡെസ്‌ക്‌ടോപ്പ് കൂടി പുറത്തിറക്കി.

300 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ്, 3 മില്ലിസെക്കന്‍ഡ് റെസ്‌പോണ്‍സ് ടൈം എന്നിവ സഹിതമാണ് ആര്‍ഒജിയുടെ സ്ട്രിക്‌സ് സ്‌കാര്‍ 15, സ്ട്രിക്‌സ് സ്‌കാര്‍ 17 എന്നീ ഫ്‌ളാഗ്ഷിപ്പ് ഡിവൈസുകള്‍ വരുന്നത്. ഇതോടെ അതിവേഗ ലാപ്‌ടോപ്പ് ഡിസ്‌പ്ലേ ലഭിച്ചു. 2 വേ എഐ നോയ്‌സ് കാന്‍സലേഷന്‍, ഡോള്‍ബി ആറ്റ്‌മോസ് സാങ്കേതികവിദ്യ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. രണ്ട് ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ക്കും ഓപ്റ്റിക്കല്‍ മെക്കാനിക്കല്‍ കീബോര്‍ഡ് ലഭിച്ചു. സ്ട്രിക്‌സ് സീരീസില്‍ ഈ ഫീച്ചര്‍ ലഭിച്ച ആദ്യ ലാപ്‌ടോപ്പുകളാണിവ.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

അതേസമയം, സ്ട്രിക്‌സ് ജി15, സ്ട്രിക്‌സ് ജി17 എന്നീ ലാപ്‌ടോപ്പുകള്‍ക്ക് നല്‍കിയിരിക്കുന്നത് പെര്‍ കീ/ 4 സോണ്‍ ആര്‍ജിബി ബാക്ക്‌ലിറ്റ് ചിക്‌ലറ്റ് കീബോര്‍ഡാണ്. വണ്‍ സോണ്‍ ആര്‍ജിബി കീബോര്‍ഡ് ലഭിച്ചതാണ് ടഫ് എ15.

സ്ട്രിക്‌സ് സ്‌കാര്‍ 15/17, സ്ട്രിക്‌സ് ജി17/ജി15 എന്നീ ലാപ്‌ടോപ്പുകളുടെ പ്രൊസസര്‍ യഥാക്രമം എഎംഡി റൈസന്‍ 9 5900എച്ച്എക്‌സ്, എഎംഡി റൈസന്‍ 7 5800എച്ച് എന്നിവയാണ്. എഎംഡി സീസാന്‍ ആര്‍7 5800എച്ച് പ്രൊസസറാണ് ടഫ് എ15 ഉപയോഗിക്കുന്നത്. എഎംഡി റൈസന്‍ ആര്‍9 5900എക്‌സ്, എഎംഡി റൈസന്‍ ആര്‍7 5800എക്‌സ് എന്നിവയാണ് ആര്‍ഒജി സ്ട്രിക്‌സ് ജിഎ35 ഡെസ്‌ക്‌ടോപ്പിന്റെ പ്രൊസസറുകള്‍.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

ആര്‍ഒജി സ്ട്രിക്‌സ് സ്‌കാര്‍ 15, ആര്‍ഒജി സ്ട്രിക്‌സ് സ്‌കാര്‍ 17 ലാപ്‌ടോപ്പുകള്‍ക്ക് യഥാക്രമം 1,54,990 രൂപയും 2,34,990 രൂപയുമാണ് വില. ആര്‍ഒജി സ്ട്രിക്‌സ് ജി15, ആര്‍ഒജി സ്ട്രിക്‌സ് ജി17 ലാപ്‌ടോപ്പുകള്‍ക്ക് യഥാക്രമം 1,57,990 രൂപയും 1,50,990 രൂപയും വില നിശ്ചയിച്ചു. ടഫ് എ15 ലാപ്‌ടോപ്പിന് 1.03,990 രൂപയാണ് വില. ആര്‍ഒജി സ്ട്രിക്‌സ് ജിഎ35 ഡെസ്‌ക്‌ടോപ്പ് മോഡലിന് 1,99,990 രൂപ നല്‍കണം.

ആര്‍ഒജി സ്ട്രിക്‌സ് ജി17, ആര്‍ഒജി സ്ട്രിക്‌സ് സ്‌കാര്‍ 15 ലാപ്‌ടോപ്പുകള്‍ മാര്‍ച്ച് 22 മുതല്‍ ലഭിക്കും. ആര്‍ഒജി സ്ട്രിക്‌സ് സ്‌കാര്‍ 17, ആര്‍ഒജി സ്ട്രിക്‌സ് ജി15, ടഫ് എ15 ലാപ്‌ടോപ്പുകള്‍ ഏപ്രില്‍ ആദ്യ പകുതിയില്‍ ലഭിക്കും. ഡെസ്‌ക്‌ടോപ്പ് മോഡല്‍ ലഭിക്കുന്നത് ഏപ്രില്‍ രണ്ടാം പകുതിയിലായിരിക്കും.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്
Maintained By : Studio3