Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അസമിൽ കോവിഡ് രോഗികളെ പരിചരിക്കുന്നത് റോബോട്ട്

1 min read

ക്വാറന്റീൻ കേന്ദ്രങ്ങളിലെ ഐസൊലേഷൻ മുറികളിൽ കഴിയുന്ന കോവിഡ് രോഗികൾക്കും ഗുരുതരമായ മറ്റ് സാംക്രമിക രോഗങ്ങൾ പിടിപെട്ടവർക്കും ഭക്ഷണവും മരുന്നും മറ്റ് അവശ്യസേവനങ്ങളും നൽകുക എന്നിവയാണ് റോബോട്ടിന്റെ ജോലി

ഗുവാഹട്ടി അസമിൽ കോവിഡ്-19 രോഗികൾക്ക് ആശുപത്രിയിൽ മരുന്നുകളും അവശ്യ സേവനങ്ങളും നൽകുന്നത് റോബോട്ടുകൾ. ഗുവാഹട്ടിയിലെ യന്ത്രബോട്ട് ടെക്നോളജീസ് വികസിപ്പിച്ച റോബോട്ടുകളാണ് ക്വാറന്റീൻ കേന്ദ്രങ്ങളിലെ ഐസൊലേഷൻ മുറികളിൽ കഴിയുന്ന കോവിഡ് രോഗികൾക്കും ഗുരുതരമായ മറ്റ് സാംക്രമിക രോഗങ്ങൾ പിടിപെട്ടവർക്കും ഭക്ഷണവും മരുന്നും മറ്റ് അവശ്യസേവനങ്ങളും നൽകുന്നത്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

അസം മുഖ്യമന്ത്രി സർബാനന്ദ സോനോവൾ കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് രോഗികൾക്ക് അവശ്യസേവനങ്ങൾ നൽകുന്നതിനായി ര‌ണ്ട് റോബോട്ടുകളെ ഡിബ്രുഗഡ് ആസ്ഥാനമായ അസം മെഡിക്കൽ കോളെജ് പ്രിൻസിപ്പാൾ സഞ്ജീബ് കകാതിക്ക് കൈമാറിയത്. ഡിബ്രുഗഡിലെ റോട്ടറി ക്ലബ്ബ് ഇന്റെർനാഷണലിന് കീഴിലുള്ള റോട്ടറി ഫൌണ്ടേഷൻ, ബംഗ്ലാദേശിലെ റോട്ടറി ക്ലബ് ഓഫ് ധാക്ക എന്നീ സംഘടനകളാണ് റോബോട്ടുകളെ സ്പോൺസർ ചെയ്തത്. ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് മതിയായ പരിചരണം ഒരുക്കുന്നതിൽ ഈ രണ്ട് റോബോട്ടകളും വലിയ പങ്ക് വഹിക്കുമെന്ന് സർബാനന്ദ സോനോവൾ പറഞ്ഞു.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

നേരത്തെ ത്രിപുരയിലും കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി റോബോട്ടുകളെ ഏർപ്പെടുത്തിയിരുന്നു. ത്രിപുര സർവ്വകലാശാലയിൽ നിന്നുള്ള യുവ ശാസ്ത്രജ്ഞനായ ഹർജീത് നാഥ് വികസിപ്പിച്ച റോബോട്ടിനെയാണ് കഴിഞ്ഞ മേയിൽ ത്രിപുരയിലെ സർക്കാർ കോവിഡ് കെയർ സെന്ററിൽ രോഗീപരിചരണത്തിനായി നിയോഗിച്ചത്. പാഴ് വസ്തുക്കൾ ഉൾപ്പടെ, തദ്ദേശീയമായി ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് നാഥ് റോബോട്ടിനെ ഉണ്ടാക്കിയത്. കോവിഡ്-19 പകർച്ചവ്യാധിക്കെതിരെ യുദ്ധം ചെയ്യുക എന്ന അർത്ഥത്തിൽ വാർബോട്ട് എന്ന പേരാണ് ഈ റോബോട്ടിന് നാഥ് നൽകിയത്. ഡോക്ടർമാർ ഉൾപ്പെടെ പകർച്ചവ്യാധിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നരക്ക് സഹായിയാകുക എന്ന ഉദ്ദേശ്യത്തോടെയാണ് നാഥ് വാർബോട്ടുകളെ വികസിപ്പിച്ചത്. കഴിഞ്ഞ ജൂലൈയിൽ ത്രിപുര മെഡിക്കൽ കൊളെജിനും ഡോ.ബി.ആർ അംബേദ്കർ മെമ്മോറിയൽ ടീച്ചിംഗ് ആശുപത്രിക്കും കൈമാറിയിരുന്നു.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു
Maintained By : Studio3