September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അപ്രീലിയ എസ്എക്‌സ്ആര്‍ 160 കൊച്ചിയില്‍

കേരളത്തിലെ എക്‌സ് ഷോറൂം വില 1,29,902 രൂപ


കൊച്ചി: അപ്രീലിയ എസ്എക്‌സ്ആര്‍ 160 കൊച്ചിയില്‍ പിയാജിയോ അവതരിപ്പിച്ചു. 1,29,902 രൂപയാണ് കേരളത്തിലെ എക്‌സ് ഷോറൂം വില. ഇരുചക്രവാഹന വിഭാഗം സെയില്‍സ് വൈസ് പ്രസിഡന്റ് സുധാംശു അഗ്രവാളാണ് വിപണി അവതരണം നടത്തിയത്. കേരളത്തിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും അപ്രീലിയ ഇന്ത്യ വെബ്‌സൈറ്റിലും മാക്‌സി സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. 5,000 രൂപയാണ് ബുക്കിംഗ് തുക. 2020 ഡിസംബറില്‍ ദേശീയതലത്തില്‍ പ്രീമിയം സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. നീല, കറുപ്പ്, ചുവപ്പ്, ഗ്ലോസി വൈറ്റ് എന്നീ നാല് നിറങ്ങളില്‍ അപ്രീലിയ എസ്എക്‌സ്ആര്‍ 160 ലഭിക്കും.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

2020 ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അപ്രീലിയ എസ്എക്‌സ്ആര്‍ 160 അനാവരണം ചെയ്തിരുന്നു. സ്‌കൂട്ടറിന്റെ മാക്‌സി സ്‌റ്റൈലിംഗ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. സ്‌പോര്‍ട്ടി രൂപകല്‍പ്പനയോടെയാണ് അപ്രീലിയ എസ്എക്‌സ്ആര്‍ 160 വരുന്നത്. നീളമേറിയ ബോഡി പാനലുകള്‍, ഉയരമേറിയ വിന്‍ഡ്‌സ്‌ക്രീന്‍, ഉയര്‍ന്ന ഹാന്‍ഡില്‍ബാര്‍ എന്നിവ ലഭിച്ചു.

അപ്രീലിയ എസ്ആര്‍ സ്‌കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതല്‍ ഫീച്ചറുകള്‍ ലഭിച്ചു. പൂര്‍ണ ഡിജിറ്റലായ എല്‍സിഡി കണ്‍സോള്‍, എല്ലായിടത്തും എല്‍ഇഡി ലൈറ്റിംഗ്, അടയ്ക്കാന്‍ കഴിയുന്ന ഗ്ലവ് ബോക്‌സ്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ സവിശേഷതകളാണ്.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

അപ്രീലിയ എസ്ആര്‍ 160 സ്‌കൂട്ടറിലെ എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഹാര്‍ഡ്‌വെയര്‍ പാക്കേജ് പരിഷ്‌കാരങ്ങളോടെ പുതിയ സ്‌കൂട്ടറില്‍ ഇടം കണ്ടെത്തി. 160 സിസി, 3 വാല്‍വ് എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് 10.7 ബിഎച്ച്പി കരുത്തും 11.6 എന്‍എം ടോര്‍ക്കുമാണ്. 12 ഇഞ്ച് അലോയ് വീലുകളിലാണ് അപ്രീലിയ എസ്എക്‌സ്ആര്‍ 160 ഓടുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നു. ഡിസ്‌ക്ഡ്രം ഉള്‍പ്പെടുന്നതാണ് ബ്രേക്കിംഗ് സംവിധാനം. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. ഏഴ് ലിറ്റര്‍ ശേഷിയുള്ളതാണ് ഇന്ധന ടാങ്ക്.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

ബോഡി സ്‌റ്റൈല്‍ പരിഗണിക്കുമ്പോള്‍ സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറാണ് ഏക എതിരാളി.

 

Maintained By : Studio3