വിശാഖപട്ടണത്ത് അന്താരാഷ്ട്ര ബിസിനസ് ഹബ്ബ് വരുന്നു
ഗ്രാമീണതലത്തിലെ ഐടി ജീവനക്കാരെക്കുറിച്ച് സര്‍വെ നടത്തും
അമരാവതി: മികച്ച കമ്പനികളെ ആകര്‍ഷിക്കുന്നതിനായി വിശാഖപട്ടണത്ത് സര്‍ക്കാര്‍ ഒരു അന്താരാഷ്ട്ര ബിസിനസ് ഹബ് സൃഷ്ടിക്കുമെന്ന് ആന്ധ്രപ്രദേശ് വ്യവസായ ഐടി മന്ത്രി മേകപതി ഗൗതം റെഡ്ഡി പറഞ്ഞു. ‘ തുറമുഖ നഗരത്തിലെ ബിസിനസ്സ് സൗഹൃദ അന്തരീക്ഷത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഐടി, ഐടിഇഎസ്, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുന്നതിനായി ഒരു അന്താരാഷ്ട്ര ബിസിനസ് ഹബ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു, “റെഡ്ഡി പറഞ്ഞു.
ബിസിനസ്സ് ടവറുകള്‍, ഹോട്ടലുകള്‍, മൈസിനുള്ള (മീറ്റിംഗുകള്‍, ഇന്‍സെന്‍റിവുകള്‍, കോണ്‍ഫറന്‍സിംഗ്, എക്സിബിഷനുകള്‍) സൗകര്യങ്ങള്‍ തുടങ്ങിയവ ഹബില്‍ ഉള്‍പ്പെടുമെന്നും മന്ത്രി അറിയിച്ചു. അുശശര.ശി ല്‍ പദ്ധതിയുമായി ബന്ധപ്പെട്ട താല്‍പ്പര്യം പ്രകടിപ്പിക്കാം എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ആന്ധ്ര അടുത്തിടെ ഇലക്ട്രോണിക് നയം പുറത്തിറക്കിയിരുന്നു. ഐടി നയത്തിലെ അവ്യക്തതകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം പ്രതികരിക്കുമെന്നും മേകപതി ഗൗതം റെഡ്ഡി പറഞ്ഞു.
പുതിയ നയത്തിലൂടെ കമ്പനികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുകയാണ്.
ഗ്രാമീണതലത്തിലെ ഐടി ജീവനക്കാരെക്കുറിച്ച് സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വഴി ഒരു സര്‍വേ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന തലത്തില്‍ ഐടി ജീവനക്കാരുടെ എണ്ണം കണക്കാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.