September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോണ്‍ഗ്രസ് അധ്യക്ഷപദം : കൊടിക്കുന്നിലും മത്സരക്കളത്തിലേക്ക് ഇറങ്ങുന്നു

1 min read

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പ്രസിഡന്‍റിനായുള്ള മല്‍സരത്തില്‍ ഒരു പുതിയ നേതാവും കടന്നുവന്നു. 58 കാരനായ ലോക്സഭാ അംഗം കൊടിക്കുന്നില്‍ സുരേഷാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രണ്ടാമത്തെ യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു അദ്ദേഹം. കുറച്ചുകാലം സുരേഷ് ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്‍റെ ഭാഗമായിരുന്നു, തുടര്‍ന്ന് അദ്ദേഹം ഗ്രൂപ്പ് വിട്ടുപോയിരുന്നു. അതിനുശേഷം എ കെ ആന്‍റണിയുമായി അടുപ്പമുള്ള സുരേഷ് വീണ്ടും ചാണ്ടി വിഭാഗത്തിലേക്ക് തിരിച്ചുവന്നു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രധാനമായും രണ്ടുവിഭാഗങ്ങളാണ് ഉള്ളത്. ഇപ്പോള്‍ ഇത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്നു.

ഏപ്രില്‍ ആറിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇടപെട്ടിരുന്നു. കോണ്‍ഗ്രസ് നിയമസഭാംഗങ്ങളിലെ ഭൂരിപക്ഷത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി അവര്‍ വി ഡി സതീശനെ പരതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. നയമസഭാംഗങ്ങളുടെ തീരുമാനം ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കുക എന്നതായിരുന്നു.

കണ്ണൂര്‍ ലോക്സഭാ അംഗം കെ. സുധാകരനാണ് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിനായി രംഗത്തെത്തിയ മറ്റൊരു നേതാവ്. സുധാകരന്‍റേത് ശക്തമായ വെല്ലുവിളി തന്നെയാണ്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും നിരവധിപേര്‍ തന്നെ പിന്തുണയ്ക്കുന്നതായാണ് അദ്ദേഹത്തിന്‍റെ വിശ്വാസം. അദ്ദേഹത്തിനായി ഹൈക്കമാന്‍ഡിന് നിരവധി ഇമെയിലുകള്‍ പോയിട്ടുണ്ട്. ജൂണ്‍ 1 ന് ശേഷം പ്രഖ്യാപനം വരുമെന്നാണ് കരുതുന്നത്. പാര്‍ട്ടി ഇപ്പോള്‍തന്നെ സംസ്ഥാനത്ത് താഴ്ന്ന നിലയിലാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചതായും സുധാകരന്‍ പറഞ്ഞു. പുറത്തുപോകുന്ന പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ രക്തത്തിനായി ദാഹിക്കുന്ന വ്യക്തിയല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സുധാകരന്‍റെ പേര് ഗൗരവമായി പരിഗണിക്കുന്നതായും അതേസമയം രണ്ട് ഭൂരിപക്ഷ വിഭാഗങ്ങളും സുധാകരനോട് വലിയ താല്പര്യം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഈ സമയത്താണ് സുരേഷിന്‍റെ പേര് ഉയര്‍ന്നുവന്നത്.

എന്നാല്‍ ഈ സാഹചര്യത്തിലും ചാണ്ടി-ചെന്നിത്തല വിഭാഗം അദ്ദേഹത്തോട് വലിയ താല്പര്യം കാണിക്കുന്നില്ല. ഇരു നേതാക്കളും തികച്ചും അസ്വസ്ഥരാണെന്നാണ് അവരോടടുത്ത നേതാക്കള്‍ സൂചിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഭൂരിപക്ഷ നിയമസഭാംഗങ്ങളുടെ പിന്തുണയുള്ള ചെന്നിത്തലയുടെ പേര് അംഗീകരിക്കുന്ന മാനദണ്ഡം പാലിക്കാന്‍ ഹൈക്കമാന്‍ഡ് പരാജയപ്പെട്ടതാകാം ഒരുപക്ഷേ ഇതിനു കാരണം. ഇതിനാല്‍ ഇക്കുറി അവര്‍ പേരുകള്‍ ഒന്നും തന്നെ നിര്‍ദ്ദേശിക്കുന്നില്ല എന്നതാകും തീരുമാനമെന്ന് ഇരുവരെയും അറിയുന്ന നേതാക്കള്‍ പറയുന്നു. ലോക്സഭാ അംഗങ്ങളായ ബെന്നി ബെഹനാന്‍, കെ. മുരളീധരന്‍, മുതിര്‍ന്ന നിയമസഭാംഗം പി.ടി. തോമസ് എന്നിവരും ഈ പദവിക്കായി ശ്രമിക്കുന്നു. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ഇവരിലൊരാളാകുമോ അതോ ഒരു അപ്രതീക്ഷിത നേതാവ് ഇവിടെയും അവതരിക്കുമോ എന്നതും നേതാക്കള്‍ ഉറ്റുനോക്കുകയാണ്.

Maintained By : Studio3