October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിക്ഷേപക ബോധവല്‍ക്കരണത്തിനായി ഭാരത് നിവേശ് യാത്രയുമായി ആംഫി

1 min read

കൊച്ചി: നിക്ഷേപക ബോധവല്‍ക്കരണത്തിനായും സാമ്പത്തിക സാക്ഷരത വളര്‍ത്തുന്നതിനായുമുള്ള ദേശീയ പരിപാടികള്‍ക്ക് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ ഇന്ത്യ (ആംഫി) തുടക്കം കുറിക്കും. മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ഭാരത് നിവേശ് യാത്ര’ 170 പട്ടണങ്ങളിലൂടെ സഞ്ചരിക്കും. 8 മുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കായുള്ള ഭാരത് നിവേഷ് യങ് മൈന്‍ഡ്സ് എസ്സേ മല്‍സരമാണ് രണ്‍ണ്ടാമത്തെ പരിപാടി. രാജ്യത്തെ ദശലക്ഷക്കണക്കിനു പേര്‍ക്ക് സാമ്പത്തിക വിദ്യാഭ്യാസം ലഭ്യമാക്കികൊണ്ട് 75 ദിവസമായിരിക്കും ഭാരത് നിവേശ് യാത്ര സഞ്ചരിക്കുക. ഇതിനായി പ്രത്യേകം ബ്രാന്‍ഡ് ചെയ്ത നാലു ബസുകളാവും ഉണ്‍ണ്ടാകുക. ‘വികസിത ഭാരതത്തില്‍ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം’ എന്നതായിരിക്കും ഭാരത് നിവേശ് യങ് മൈന്‍ഡ്സ് എസ്സേ മല്‍സരത്തിന്‍റെ വിഷയം.

  ഇന്ത്യന്‍ ഓഹരി വിപണി ഉറ്റുനോക്കുന്ന പുതിയ പ്രവണതകള്‍
Maintained By : Studio3