കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായി ആമസോണിന്റെ പ്രോഗ്രാം

കൊച്ചി: കണ്ടന്റ് ക്രിയേറ്റര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താനും കൂടുതല്‍ വരുമാനം ലഭ്യമാക്കാനുമായി ആമസോണ്‍ ഇന്‍ഫ്‌ളുവന്‍സര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് രൂപകല്‍പ്പന ചെയ്ത എലിവേറ്റ് പ്രോഗ്രാമിന് ആമസോണ്‍.ഇന്‍ തുടക്കം കുറിച്ചു. യോഗ്യരായ ക്രണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പ്രീമിയം അക്കൗണ്ട്, ഇന്‍ക്രിമെന്റല്‍ കമ്മീഷന്‍, ഉയര്‍ന്ന മൂല്യമുള്ള ബ്രാന്‍ഡിലേക്കുള്ള പ്രവേശനം, ആമസോണ്‍ ലൈവിലെ പങ്കാളിത്തം തുടങ്ങി വിവിധ സേവനങ്ങള്‍ എലിവേറ്റ് പ്രോഗ്രാമിലൂടെ ലഭിക്കും. വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള വര്‍ക്ഷോപ്പുകളും പരിശീലന മൊഡ്യൂളുകളും ഉള്‍പ്പടെ ക്രിയേറ്റര്‍ യൂണിവേഴ്സിറ്റിയിലൂടെയുള്ള നിരവധി നൈപുണ്യ വികസന അവസരങ്ങളും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ഉള്ളടക്ക തന്ത്രങ്ങള്‍ പരിഷ്‌കരിക്കാനും ഡിജിറ്റല്‍ ട്രെന്‍ഡുകള്‍ക്ക് മുന്നില്‍ നില്‍ക്കാനും സുസ്ഥിര വളര്‍ച്ച കൈവരിക്കാനും സഹായിക്കുന്ന തരത്തിലാണിത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ഇന്‍സന്റീവുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. 10 മടങ്ങ് അധിക വരുമാനം നേടാനുള്ള സാധ്യതയും പ്രീമിയം ഉല്‍പ്പന്നങ്ങളിലേക്കുള്ള ആക്സസും ആമസോണിന്റെ പ്രൊഡക്ഷന്‍ സ്റ്റുഡിയോകളുടെ ഉപയോഗവും ലഭിക്കും. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് തങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ആമസോണിന്റെ വിപുലമായ ദൗത്യത്തിലൂന്നി ഇവരുടെ വളര്‍ച്ചയ്ക്കും വികസനത്തിനും ആവശ്യമായ ഉപകരണങ്ങളും പിന്തുണയും നല്‍കുന്നതിലേക്കുള്ള പ്രധാനഘട്ടമാണ് എലിവേറ്റ് പ്രോഗ്രാമെന്ന് ഇന്ത്യയിലെയും ആമസോണിന്റെ വളര്‍ന്നു വരുന്ന മറ്റ് മാര്‍ക്കറ്റുകളിലേയും ഷോപ്പിംഗ് ഇനിഷിയേറ്റീവ്‌സ് ഡയറക്ടറായ സഹീദ് ഖാന്‍ പറഞ്ഞു. മുംബൈയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ് സ്ഥാപിച്ചതടക്കം ക്രിയേറ്റര്‍ ഇക്കണോമിയെ ശക്തിപ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെച്ച പദ്ധതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ആമസോണ്‍.ഇന്‍ അഭിമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആമസോണിന്റെ പുതിയ എലിവേറ്റ് പ്രോഗ്രാം തന്റെ ജീവിതം മാറ്റി മറിക്കുമെന്ന് ആമസോണ്‍ ഇന്‍ഫ്‌ളുവന്‍സര്‍ എലിവേറ്റ് പ്രോഗ്രാമിലെ പ്രമുഖ ഹോം & ലൈഫ്സ്‌റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സറും ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമുള്ള സോണിക ഖുരാന സേതി പറഞ്ഞു. കണ്ടന്റ് ക്രിയേറ്ററായി തുടക്കം കുറിക്കുമ്പോള്‍ ഇതില്‍ നിന്നും എങ്ങനെ പണം സമ്പാദിക്കാമെന്ന് അറിയില്ലായിരുന്നു. സഹായിക്കാനും ഉപയോഗിക്കേണ്ട ടൂളുകള്‍ പരിചയപ്പെടുത്താനും ആരും ഉണ്ടായില്ല. എന്നാല്‍ ഇന്ന് എലവേറ്റ് പദ്ധതി വഴി തന്നെ സഹായിക്കാന്‍ ഒരു അക്കൗണ്ട് മാനേജറും വിവിധ ടൂളുകളും ലഭ്യമാണെന്നും ഇതുവഴി കൂടുതല്‍ വരുമാനം നേടാനാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു. അക്കൗണ്ട് മാനേജറുടെ സേവനം, ഇന്‍സന്റീവുകള്‍, അധിക വരുമാന സാധ്യത, അപ്‌സ്‌കില്‍ വര്‍ക്ഷോപ്പുകള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് എലിവേറ്റ് പദ്ധതി വഴി ലഭിക്കുക. വിശദവിവരത്തിന് വെബ്‌സൈറ്റ്: amazon.in/elevateforcreators