December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആലപ്പുഴ മൊബിലിറ്റി ഹബ്ബ്; നിര്‍മാണം ആരംഭിച്ചു

1 min read

തിരുവനന്തപുരം: ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്‍റെ നിര്‍മാണം ആരംഭിച്ചു. മൊത്തം 400 കോടി രൂപയുടേതാണ് ഭരണാനുമതി. ആദ്യഘട്ട നിര്‍മാണത്തിനു കിഫ്ബിയില്‍ നിന്ന് 129 കോടി രൂപ അനുവദിച്ചു. കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലാണ് ഈ ഘട്ടത്തില്‍ നിര്‍മിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ജലസേചന വകുപ്പിന്‍റെ വര്‍ക് ഷോപ്പും മൂന്നാംഘട്ടത്തില്‍ ജലഗതാഗത വകുപ്പിന്‍റെ ആസ്ഥാനവും ബോട്ട് ജെട്ടിയും നിര്‍മിക്കും. വാടക്കനാലിന്‍റെ തീരത്ത് പുന്നമട കായലിന് തെക്കുവശത്തായി നാലേക്കറില്‍പ്പരം ഭൂമിയിലാണ് മൊബിലിറ്റി ഹബ്ബ് ഒരുങ്ങുന്നത്.

58000 ചതുരശ്രയടിയാണ് ബസ് ടെര്‍മിനല്‍. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും 17 സ്ഥലങ്ങളുണ്ടാകും. താഴത്തെ നിലില്‍ കഫ്റ്റീരിയ, ശീതികരിച്ചതും അല്ലാത്തതുമായ കാത്തിരിപ്പു കേന്ദ്രങ്ങള്‍, ശൗചാലയങ്ങള്‍ എന്നിവയുണ്ട്. അകത്തേയ്ക്കും പുറത്തേയ്ക്കും പ്രത്യേക വഴികളുണ്ട്. മൂന്നു നിലകളിലായി 32,628 ചതുരശ്രയടി വാണിജ്യാവശ്യത്തിന് ഉപയോഗിക്കും. 21 സ്ത്രീകള്‍ക്കും 19 പുരുഷന്‍മാര്‍ക്കും ഒറ്റമുറി വാടകയ്ക്കെടുക്കാനുള്ള സൗകര്യവും ഡോര്‍മെറ്ററിയുമുണ്ട്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

സ്റ്റാര്‍ ഹോട്ടല്‍, റെസ്റ്റോറന്‍റുകള്‍, സ്യൂട്ട് റൂമുകള്‍, ബാര്‍, നീന്തല്‍ക്കുളം, ഹെല്‍ത്ത് ക്ലബ്ബ്, മേല്‍ക്കൂരത്തോട്ടം എന്നിവ പദ്ധതിയുടെ പ്രത്യേകതയാണ്. മള്‍ട്ടിപ്ലക്സ് തിയേറ്റര്‍, വെയിറ്റിംങ് ലോബി, ടിക്കറ്റ് കൗണ്ടര്‍, ഫുഡ് കോര്‍ട്ട് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ടെര്‍മിനിലിനടുത്തുള്ള പ്രത്യേക ബ്ലോക്കില്‍ ബസ് വര്‍ക് ഷോപ്പുകളും ഗാരേജും തയ്യാറാക്കും. ഒരു സമയം ഒന്‍പത് ബസുകള്‍ ഉള്‍ക്കൊള്ളും. മെയിന്‍റനന്‍സ് ചേംബറുള്ള ബേസും കെഎസ്ആര്‍ടിസി ഓഫീസും ജീവനക്കാര്‍ക്കു താമസിക്കാനുള്ള താമസസൗകര്യവും ഉണ്ടാകും. ഇന്ധന സ്റ്റേഷനും നിര്‍മിക്കും. പ്രകൃതി വാതക, വൈദ്യുതി ചാര്‍ജ്ജിംങ് കേന്ദ്രവും ഇന്ധന സ്റ്റേഷനില്‍ നല്‍കിയിട്ടുണ്ട്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

ഏഴ് നിലകളില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ 150 കാറുകള്‍ പാര്‍ക്ക് ചെയ്യാം. ഇന്‍കെല്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. ക്രെസന്‍റ് ബില്‍ഡേഴ്സാണ് കരാറുകാര്‍.
ഏറ്റവും ആകര്‍ഷകമായ ഭാഗം പുതിയ ബോട്ട് ജെട്ടിയായിരിക്കും. പത്തോളം ബോട്ടുകള്‍ അടുപ്പിക്കുന്നതിനും യാത്രക്കാരെ കയറ്റുന്നതിനുമുള്ള പ്രത്യേക ബേകള്‍ ഉണ്ടായിരിക്കും. കായല്‍പ്പരപ്പ് കണ്ടിരിക്കാന്‍ പറ്റുന്ന റെസ്റ്റോറന്‍റും ചുണ്ടന്‍ വള്ളങ്ങളുടെയും മറ്റു കായല്‍ ജലയാനങ്ങളുടെയും മ്യൂസിയവും ഉണ്ടാവും.

ഏഴുനില ബസ് ടെര്‍മിനല്‍ ചുണ്ടന്‍ വള്ളത്തിന്‍റെ മാതൃകയിലാണ് നിര്‍മിക്കുന്നത്. മൊബിലിറ്റി ഹബ്ബിനെ റെയില്‍വേ സ്റ്റേഷനും ബൈപ്പാസിന്‍റെ തെക്കു-വടക്ക് പ്രവേശന കവാടങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ബസ് സര്‍വ്വീസും നിലവില്‍ വരും.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3