November 3, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എയര്‍ടെല്‍ ആഡ്സിലൂടെ പരസ്യ വിപണിയിലേക്ക് കടന്ന് എയര്‍ടെല്‍

1 min read

ന്യൂഡെല്‍ഹി: എയര്‍ടെല്‍ ആഡ്സിന് തുടക്കമിട്ടു കൊണ്ട് ഭാരതി എയര്‍ടെല്‍ പരസ്യ ബിസിനസ്സിലേക്ക് പ്രവേശിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം മതിപ്പ് കല്‍പ്പിക്കാവുന്ന ഉപഭോക്താക്കളുടെ ഒരു വിഭാഗത്തിലേക്ക് അവരുടെ സമ്മതത്തെ അടിസ്ഥാനമാക്കിയുള്ളതും സ്വകാര്യതയ്ക്ക് മൂല്യം കല്‍പ്പിച്ചുമുള്ള പരസ്യ പ്രചാരണങ്ങള്‍ എത്തിക്കുന്നതിന് എല്ലാ വലുപ്പത്തിലുള്ള ബ്രാന്‍ഡുകള്‍ക്കും എയര്‍ടെല്‍ ആഡ്സ് അവസരമൊരുക്കുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.

എയര്‍ടെലിന്‍റെ ഡീപ് ഡാറ്റ സയന്‍സ് കഴിവുകള്‍ ഉപയോഗിച്ച്, ഓരോ ബ്രാന്‍ഡുകള്‍ക്കും ഏറ്റവും പ്രസക്തമായ ഉപഭോക്തൃ കൂട്ടായ്മകളിലേക്ക് ഉയര്‍ന്ന പ്രതിഫലനം സൃഷ്ടിക്കുന്ന പരസ്യങ്ങള്‍ നല്‍കാനാകും. ഇതിനര്‍ത്ഥം എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അവരെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ ബ്രാന്‍ഡ് ഓഫറുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണെന്നും കന്വനി വ്യക്തമാക്കുന്നു.10 ബില്യണ്‍ ഡോളറിന്‍റെ ഇന്ത്യന്‍ പരസ്യ വ്യവസായത്തില്‍ എയര്‍ടെല്‍ ആഡ്സ് പുതിയ വഴിത്തിരിവാണെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു.

  എന്‍എസ്ഇഇന്ത്യ വെബ്സൈറ്റ് ഇനി മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിൽ ലഭ്യമാകും

എയര്‍ടെല്‍ ആഡ്സ് ബ്രാന്‍ഡുകളുടെ ചെലവിടലുകള്‍ക്ക് മികച്ച മൂല്യം തിരികെ നല്‍കുന്നുവെന്നും ഓണ്‍ലൈന്‍ ഇംപ്രഷനുകള്‍ നല്‍കുന്നതിനപ്പുറം ഇത് ഉപഭോക്താക്കളുമായുള്ള ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. പരസ്യ-ട്രാക്കിംഗ് മാനദണ്ഡങ്ങളും മറ്റു മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കും. പരസ്യദാതാക്കളുമായി പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കുമെന്നും യാതൊരു വിധത്തിലുള്ള പരസ്യ തട്ടിപ്പുകളും ഇല്ലെന്ന് ഉറപ്പാക്കുമെന്നും കമ്പനി അറിയിക്കുന്നു

Maintained By : Studio3