December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എയര്‍ ഇന്ത്യ എക്സ്പ്രസ് 816 കാബിന്‍ ക്രൂ അംഗങ്ങളെ നിയമിച്ചു

1 min read

കൊച്ചി: എയര്‍ ഏഷ്യാ ഇന്ത്യയുമായി സഹകരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ 816 കാബിന്‍ ക്രൂ അംഗങ്ങളെ നിയമിച്ചു. രാജ്യവ്യാപകമായി നടത്തിയ വാക്ക് ഇന്‍ ഇന്‍റർവ്യൂകള്‍ വഴിയാണ് ഇവരെ നിയമിച്ചത്. എയർലൈനിന്‍റെ വന്‍ തോതിലുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നിയമനങ്ങള്‍. യാത്രക്കാർക്ക് സവിശേഷമായ സൗകര്യങ്ങള്‍ നല്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ മുഖമായി ഈ നിയമിക്കപ്പെട്ടവര്‍ പ്രവർത്തിക്കും.

കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും അടക്കം രാജ്യത്തെ വിവിധ പട്ടണങ്ങളില്‍ നടത്തിയ വാക്ക് ഇന്‍ ഇന്‍റർവ്യൂകള്‍ക്കു ശേഷം തെരഞ്ഞെടുക്കപ്പെട്ടവര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മുംബൈയിലെ പരിശീലന കേന്ദ്രത്തില്‍ സമഗ്ര പരിശീലനവും നേടി. ക്യാബിൻ ക്രൂ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനൊപ്പം, ഈ കാലയളവിൽ 280-ലധികം പൈലറ്റുമാരെ നിയമിച്ചുകൊണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് അതിന്‍റെ പൈലറ്റുമാരുടെ പട്ടികയും ശക്തിപ്പെടുത്തിയിട്ടുണ്ട്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3