October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എയർ ഇന്ത്യാ എക്‌സ്‌പ്രസ്, എയർഏഷ്യ ഇന്ത്യ റിസർവേഷൻ സംവിധാനവും കസ്റ്റമർ ഇന്‍റർഫേസും സംയോജിപ്പിച്ചു

1 min read

കൊച്ചിഎയർ ഇന്ത്യാ എക്‌സ്‌പ്രസ്എയർഏഷ്യ ഇന്ത്യ എന്നീ രണ്ട് ലോ-കോസ്റ്റ് സബ്‌സിഡിയറി എയർലൈനുകളുടെ സംയോജനത്തിൽ സുപ്രധാന നാഴികക്കല്ല് പൂർത്തിയാക്കിയതായി എയർ ഇന്ത്യ ഗ്രൂപ്പ് പ്രഖ്യാപിച്ചു.

2023 മാർച്ച് 27 മുതല്‍ ഈ രണ്ട് ചെലവ് കുറഞ്ഞ എയർലൈനുകളും ഒരൊറ്റഏകീകൃത റിസർവേഷൻ സംവിധാനത്തിലേക്കും വെബ്‌സൈറ്റിലേക്കും മാറുകയും പൊതുവായ സോഷ്യൽ മീഡിയകസ്റ്റമർ സപ്പോർട്ട് ചാനലുകള്‍ സ്വീകരിക്കുകയും ചെയ്തു. എയർഏഷ്യ ഇന്ത്യ ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് മൈഗ്രേറ്റ് ചെയ്യുന്ന ഈ മാറ്റത്തിലൂടെ യാത്രക്കാർക്ക് കൂടുതല്‍ കാര്യക്ഷമമായ സേവനങ്ങള്‍ ലഭ്യമാകും.

  ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന്

യാത്രക്കാർക്ക് പുതിയ സംയോജിത വെബ്സൈറ്റായ airindiaexpress.comലൂടെ എയർഏഷ്യ ഇന്ത്യഎയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തരഅന്തർദേശീയ ഫ്ലൈറ്റുകളിൽ ബുക്കിംഗുകൾ നടത്താനും  ചെക്ക്-ഇൻ ചെയ്യാനും കഴിയും.

എയർ ഏഷ്യ ഇന്ത്യ പൂർണമായും ഏറ്റെടുക്കുകയും എയർ ഇന്ത്യയുടെ കീഴിൽ സബ്‌സിഡിയറൈസ് ചെയ്യുകയും ചെയ്‌ത് അഞ്ച് മാസത്തിന് ശേഷമാണ് ഈ സിസ്റ്റം ഏകീകരണം വരുന്നത്. വരും മാസങ്ങളിൽ മറ്റ് സംവിധാനങ്ങളും എയർ ഓപ്പറേറ്റിംഗ് പെർമിറ്റുകളും റെഗുലേറ്ററി പോസ്റ്റുകളും സംയോജിപ്പിക്കുന്നത് തുടരും.

  വിനയ് കോര്‍പ്പറേഷന്‍ ഐപിഒ

എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെയും എയർഏഷ്യ ഇന്ത്യയുടെയും കോർ റിസർവേഷനുകളുടെയും പാസഞ്ചർ ഫേസിംഗ് സംവിധാനങ്ങളുടെയും സംയോജനം എയർ ഇന്ത്യ ഗ്രൂപ്പിന്‍റെ പരിവർത്തന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ പറഞ്ഞു.

എയർഏഷ്യ ഇന്ത്യ രാജ്യത്തുടനീളമുള്ള 19 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് 19 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് 14 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു.

Maintained By : Studio3