October 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പരസ്യ ചെലവിടല്‍ 2020ല്‍ 21.5% ഇടിഞ്ഞു, 2021ല്‍ 23% ഉയരും

1 min read

2019ല്‍ രേഖപ്പെടുത്തിയ തലത്തിലേക്ക് പരസ്യ ചെലവിടല്‍ ഈ വര്‍ഷവും എത്തില്ലെന്ന് നിഗമനം

മുംബൈ: പകര്‍ച്ചവ്യാധി ബാധിച്ച 2020ല്‍ ഇന്ത്യയിലെ എല്ലാ മാധ്യമ ഇടങ്ങളിലെയുമായി മൊത്തം പരസ്യ ചെലവിടലില്‍ 21.5 ശതമാനം ഇടിവുണ്ടായി എന്ന് പഠന റിപ്പോര്‍ട്ട്. 2021ല്‍ പരസ്യത്തിനായുള്ള ചെലവിടല്‍ 23.5 ശതമാനം വര്‍ധിച്ച് 80,123 കോടി രൂപയായി ഉയരുമെന്ന് മീഡിയ ബയിംഗ് ഏജന്‍സി ഗ്രൂപ്പ് എം സൗത്ത് ഏഷ്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശുഭാപ്തിവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലല്ല, യാഥാര്‍ത്ഥ്യബോധത്തിലാണ് റിപ്പോര്‍ട്ട് തയാറക്കപ്പെട്ടിട്ടുള്ളതെന്ന് ഗ്രൂപ്പ് എം സൗത്ത് ഏഷ്യയുടെ ചീഫ് എക്സിക്യൂട്ടീവ് പ്രശാന്ത് കുമാര്‍ ചൂണ്ടിക്കാട്ടി.

  യെസ് ബാങ്കിന്‍റെ അറ്റാദായം 145 ശതമാനം ഉയര്‍ന്ന് 553 കോടി രൂപയായി

2019ല്‍ രേഖപ്പെടുത്തിയ 83,000 കോടി രൂപയുടെ പരസ്യ ചെലവിടലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷത്തെ ചെലവിടല്‍ കുറവായിരിക്കും എന്നാണ് കണക്കാക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്കുമുമ്പ്, 2020 ലെ പരസ്യച്ചെലവ് 10.7 ശതമാനം വളര്‍ച്ചയോടെ 91,641 കോടി രൂപയിലേക്ക് എത്തുമെന്നാണ് ഏജന്‍സി വിലയിരുത്തിയിരുന്നത്. എന്നാല്‍, മഹാമാരി കണക്കുകൂട്ടലുകളെ തകിടം മറിച്ചു.

ലോകമെമ്പാടുമുള്ള പരസ്യ ചെലവിടലില്‍ ഇന്ത്യയുടെ റാങ്ക് ഒരു സ്ഥാനം താഴോട്ടിറങ്ങി പത്താം സ്ഥാനത്തേക്ക് എത്തും. 2021 ലെ മികച്ച വളര്‍ച്ച ഒമ്പതാം സ്ഥാനം വീണ്ടെടുക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് ഏജന്‍സി വിലയിരുത്തുന്നത്. ചെലവിടല്‍ വര്‍ധിപ്പിച്ചതില്‍ രാജ്യത്തിന്‍റെ സ്ഥാനം ആറ് ആകുമെന്നും വിലയിരുത്തുന്നു. ഡിജിറ്റല്‍ വളരെ വേഗത്തില്‍ വളരുന്ന ആഗോള അനുഭവത്തില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയില്‍ പരസ്യത്തിനായുള്ള ചെലവഴിക്കല്‍ വര്‍ധിക്കുന്നതില്‍ ടെലിവിഷനും കാര്യമായ വിഹിതം കൈവരിക്കുന്നുണ്ട്. ഈ വര്‍ഷം വര്‍ധിക്കുന്ന ചെലവിടലിന്‍റെ 16 ശതമാനം വിഹിതം അച്ചടിമാധ്യമങ്ങളും കൈവരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

  എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് പുതിയ ബിസിനസ് പ്രീമിയം കളക്ഷനിൽ 11 ശതമാനം വര്‍ധന

ഡിജിറ്റലിന് ആഗോളതലത്തില്‍ കാണുന്ന 90 ശതമാനം വിഹിതമാണ് പരസ്യ ചെലവിടലിലെ വര്‍ധനയില്‍ ഉള്ളതെങ്കില്‍ ഇന്ത്യയിലത് 40 ശതമാനമാണ്. 18 ശതമാനം വളര്‍ച്ചയാണ് ടെലിവിഷനിലെ പരസ്യ ചെലവിടലില്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ പരസ്യ ചെലവിടലിന്‍റെ 45 ശതമാനവും ടിവിയിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ മുതല്‍ വ്യാവസായിക ലോകത്തില്‍ പ്രകടമായ വീണ്ടെടുപ്പിന് അനുസരിച്ച് പരസ്യ ചെലവിടലിലും പ്രതിഫലനങ്ങള്‍ കാണാമെന്ന് പ്രശാന്ത് കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Maintained By : Studio3