മുംബൈ വിമാനത്താവളത്തിന്റെ 23.5% ഓഹരി ഏറ്റെടുക്കല്‍ അദാനി പൂര്‍ത്തിയാക്കി
മുംബൈ: അദാനി ഗ്രൂപ്പിന്റെ ഫഌഗ്ഷിപ്പ് ഹോള്‍ഡിംഗ് കമ്പനിയായ അദാനി എയര്‍പോര്‍ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (എഎഎച്ച്‌ഐഎല്‍) മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (മിയാല്‍) ശതമാനം 23.5 ഓഹരി ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കി. 1,685.25 കോടി രൂപയുടെ ഇടപാടിലൂടെ എസിഎസ്എ ഗ്ലോബല്‍ ലിമിറ്റഡ്, ബിഡ് സര്‍വീസസ് ഡിവിഷന്‍ ലിമിറ്റഡ് എന്നിവരുടെ കൈവശമുണ്ടായിരുന്ന ഓഹരികളാണ് ഏറ്റെടുത്തത്. അദാനി എന്റര്‍പ്രൈസസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് എഎഎച്ച്‌ഐഎല്‍.
2006 മാര്‍ച്ച് 2 ന് പ്രവര്‍ത്തനം ആരംഭിച്ച മിയാല്‍ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം, നിര്‍മാാണം, പ്രവര്‍ത്തനം എന്നിവ കൈകാര്യം ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജിവികെ എയര്‍പോര്‍ട്ട് ഡെവലപ്പേര്‍സ് ലിമിറ്റഡിന്റെ (ജിവികെഎഡിഎല്‍) കടം ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പ് ധാരണയായിരുന്നു. ഇതിനു പകരമായി മിയാലിന്റെ നിയന്ത്രണാധികാരം സ്വന്തമാക്കുന്നതിന് ജിവികെഎഡിഎല്‍ അദാനി ഗ്രൂപ്പിന സഹായിക്കും.
ജിവികെഡിഎലിലൂടെ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (മിയാല്‍) 50.50 ശതമാനം ഓഹരി പങ്കാളിത്തവും നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ 74 ശതമാനം ഓഹരി പങ്കാളിത്തവും ജിവികെ ഗ്രൂപ്പിനുണ്ട്.
അടുത്തിടെ തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പടെ 3 വിമാനത്താവളങ്ങളുടെ നടത്തിപ്പ് സര്‍ക്കാരില്‍ നിന്ന് ഏറ്റെടുക്കുന്നതിനുള്ള കരാറും അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു.