Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിക്ഷേപം ആകർഷിക്കൽ: അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ് എട്ട് പുതിയ ഓഫീസുകൾ തുറന്നു

അബുദാബി: നിക്ഷേപകരെ ആകർഷിക്കുന്നതിനായി അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ട് ഓഫീസുകൾ തുറന്നു. ടെൽ അവീവ്, സാൻഫ്രാൻസിസ്കോ, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, പാരീസ്, ബെയ്ജിംഗ്, സിയോൾ എന്നിവിടങ്ങളിലാണ് എഡിഐഒ പുതിയതായി പ്രവർത്തനമാരംഭിച്ചത്.

എണ്ണയിലുള്ള ആശ്രിതത്വം കുറച്ച് സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനുള്ള പദ്ധതികളിൽ ടെക്നോളജി, ഡിസ്റപ്റ്റീവ് സ്റ്റാർട്ടപ്പുകൾക്കാണ് അബുദാബി കൂടുതൽ ഊന്നൽ നൽകുന്നത്. അബുദാബി സാമ്പത്തിക വികസന വകുപ്പുമായി ചേർന്ന് പ്രധാനപ്പെട്ട വിദേശ വിപണികളിൽ എഡിഐഒയ്ക്കുള്ള പ്രചാരം വ്യാപിപ്പിക്കുകയാണ് പുതിയ ഓഫീസുകളുടെ ലക്ഷ്യം. നൂതന ആശയങ്ങളുള്ള ബിസിനസുകളെ എമിറേറ്റിലേക്ക് ആകർഷിച്ച് അവയുടെ വളർച്ചയ്ക്ക് വേദിയൊരുക്കാനാണ് പദ്ധതിയെന്ന് എഡിഐഒയെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

മികച്ച വളർച്ച പ്രകടമാക്കുന്ന മേഖലകളിലെ നൂതന ആശയങ്ങളോട് കൂടിയ ബിസിനസുകൾക്ക് സാമ്പത്തികവും അല്ലാത്തതുമായ ഇളവുകൾ നൽകുന്നതിനായി 545 ദശലക്ഷം ഡോളറിന്റെ ഇന്നവേഷൻ പ്രോഗ്രാമിനാണ് എഡിഐഒ രൂപം നൽകിയിട്ടുള്ളത്. ആഗോള വികസന പദ്ധതികൾക്ക് കരുത്ത് പകരാൻ ഈ ഇന്നവേഷൻ പ്രാഗ്രാമിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Maintained By : Studio3