Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘കാര്‍ഷിക നിയമങ്ങള്‍ മികച്ചത്; മാറ്റേണ്ടണ്ടത് ആശങ്കകള്‍’

1 min read

ന്യൂഡെല്‍ഹി: കാര്‍ഷിക പരിഷ്കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് അമുല്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധി. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച പ്രതിസന്ധി അവസാനിപ്പിക്കേണ്ടത് സമയത്തിന്‍റെ ആവശ്യകതയാണ്. അതിനായി കോര്‍പ്പറേറ്റുകള്‍ നേട്ടങ്ങള്‍ കൊയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി ആശയവിനിമയം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ ഉദ്ദേശ്യം മികച്ചതാണ്. എന്നാല്‍ ചില ആശങ്കകളുണ്ട്, അവ നീക്കം ചെയ്യേണ്ടതുണ്ടെന്നും സോധി കൂട്ടിച്ചേര്‍ത്തു.

“താങ്ങുവില (എംഎസ്പി) നല്‍കുന്നതിനുള്ള സംവിധാനം തുടരാന്‍ കര്‍ഷകര്‍ നിയമ ചട്ടക്കൂട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് കാര്‍ഷിക മേഖലയ്ക്ക് ഒരു നേട്ടവും വരുത്തിയിട്ടില്ല. എംഎസ്പിയെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമാണ്. പാല്‍, കോഴി, മത്സ്യബന്ധനം തുടങ്ങിയ മേഖലകള്‍ക്ക് എംഎസ്പി സംവിധാനമില്ല. എന്നിട്ടും അവ വളരുകയാണ്. മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 14 ശതമാനം വളര്‍ച്ച കൈവരിച്ചു. എന്നാല്‍ കാര്‍ഷിക മേഖലയുടെവളര്‍ച്ച വെറും 3 ശതമാനം മാത്രമായിരുന്നു”,സോധി പറഞ്ഞു.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

ഉല്‍പ്പാദനം പര്യാപ്തമല്ലാത്ത കാര്‍ഷിക വസ്തുക്കള്‍ക്ക് എംഎസ്പി നല്‍കണം. ആവശ്യകത, വിതരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് എംഎസ്പി നിര്‍ണ്ണയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അധിക ഉല്‍പ്പാദനം ഉണ്ടാകുന്നവയ്ക്ക് എംഎസ്പി നല്‍കുമ്പോള്‍ അവ കൂടുതല്‍ ഒരു വശത്ത് മിച്ച ഉല്‍പ്പാദനം ലഭിക്കും. മറുവശത്ത് പയര്‍വര്‍ഗങ്ങള്‍ പോലുള്ള ഉല്‍പ്പന്നങ്ങളുടെ വിളവ് തീരെ കുറവും ആയിരിക്കും. ഇവിടെ നിങ്ങള്‍ ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരുന്നു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സ്വാതന്ത്ര്യം നല്‍കണമെന്നും സോധി പറഞ്ഞു.

എംഎസ്പിയോ മറ്റ് സബ്സിഡികളോ ലഭിച്ചിട്ടില്ലെങ്കിലും ക്ഷീര വിഭാഗത്തില്‍ എല്ലാമേഖലകളിലും മത്സരശേഷിയും വിതരണ ശൃംഖലയും മെച്ചപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ക്ഷീര വ്യവസായത്തില്‍ സഹകരണ സംഘങ്ങളും സ്വകാര്യകമ്പനികളും എംഎന്‍സികളും വരെ ഉണ്ട് , അവരെല്ലാം മത്സരിക്കുന്നു. വിപണിയില്‍ കുത്തകവല്‍ക്കരിക്കാന്‍ ഒരാള്‍ക്ക് കഴിയില്ല. ലോകത്ത് ഏറ്റവുമധികം പാല്‍ഉല്‍പ്പാദിക്കുന്ന രാജ്യങ്ങളിലലൊന്നാണ് ഇന്ത്യ. 1991-92 കാലഘട്ടത്തില്‍ ഇന്ത്യയുടെ പാല്‍ ഉല്‍പ്പാദനം 55.6 ദശലക്ഷം ടണ്ണായിരുന്നു. 2017-18 ല്‍ ഇത് 176.3 ദശലക്ഷം ടണ്ണായി ഉയര്‍ന്നു.

  സാങ്കേതിക പുരോഗതി യുവാക്കള്‍ നേരിടുന്ന വെല്ലുവിളി: ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട് -2024

ഇന്ത്യയുടെ ക്ഷീര വിഭാഗത്തിലെ വിജയഗാഥ ആവിഷ്കരിച്ച സഹകരണ ഘടന കാര്‍ഷിക മേഖലയ്ക്കും സ്വീകരിക്കാവുന്നതാണ്. ഇത് പലപ്പോഴും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പ്രയോജനം ലഭിക്കാത്ത ചെറുകിട കര്‍ഷകരെ മുന്നേറാന്‍ സഹായിക്കുമെന്നും സോധി പറഞ്ഞു. കാര്‍ഷികമേഖലയിലെ പരിഷ്കാരങ്ങളുടെ പ്രതിബന്ധം പരിഹരിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. ഇതിനായി കര്‍ഷകരും സര്‍ക്കാരും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതാണ്. ഇതിനായി സര്‍ക്കാര്‍ ഇതിനകം തന്നെ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം കര്‍ഷകര്‍ മനസിലാക്കേണ്ടതുണ്ട്.അവര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് കാര്‍ഷിക പരിഷ്കരണ ബില്ലുകളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളും മറ്റ് നിക്ഷിപ്ത ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഒരു സ്വതന്ത്ര കമ്പോളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ ബില്ലുകള്‍ക്ക് ഇന്ന് കര്‍ഷകരുടെ കടുത്ത എതിര്‍പ്പാണ് നേരിടുന്നത്.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

 

Maintained By : Studio3