Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദുബായിലെ 60 ശതമാനം പ്രദേശങ്ങളും പ്രകൃതി സംരക്ഷണ മേഖലകളാകും

1 min read
  • ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന് ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് അംഗീകാരം നല്‍കി

  • ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഇടമാക്കി ദുബായിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഷേഖ് മുഹമ്മദ്

ദുബായ്: ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം. പുതിയ പദ്ധതി പ്രകാരം എമിറേറ്റിന്റെ 60 ശതമാനം പ്രദേശങ്ങളും പ്രകൃതി സംരക്ഷണ മേഖലകളായി മാറും. അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ എമിറേറ്റിലെ സാമ്പത്തിക, വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള മേഖലയുടെ വലുപ്പം ഒന്നരയിരട്ടിയോളം വര്‍ധിപ്പിക്കുമെന്നും ബീച്ചുകളുടെ നീളം 400 ശതമാനം കൂട്ടുമെന്നും പദ്ധതി രൂപരേഖയില്‍ പറയുന്നു.

  സ്വകാര്യ ഉപഗ്രഹം 'നിള' വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20

ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഇടമാക്കി ദുബായിയെ മാറ്റുമെന്ന് ദുബായ് 2040 അര്‍ബന്‍ പ്ലാനിന് അംഗീകാരം നല്‍കിക്കൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. അടുത്ത ഇരുപത് വര്‍ഷത്തെ ദുബായിയുടെ ജീവിതത്തിന് രൂപം നല്‍കുകയും ഇവിടുത്തെ ജനങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ചതും ഗുണമേന്മയാര്‍ന്നതുമായ ജീവിതം ലഭ്യമാക്കുകയുമാണ് പുതിയ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് ഷേഖ് മുഹമ്മദ് പറഞ്ഞു. മാത്രമല്ല, എമിറേറ്റില്‍ വരാനിരിക്കുന്ന ജനസംഖ്യാപരവും സാമ്പത്തികപരവുമായ വികസനത്തിന് തയ്യാറെടുക്കുകയെന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണെന്ന് ഷേഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

  ഹരിതകേരളം പരിസ്ഥിതി സംഗമം മാർച്ച് 24, 25 തീയതികളിൽ

ദുബായ് നിവാസികളുടെ എണ്ണം 2040ഓടെ 5.8 ദശലക്ഷമായി ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് നിലവില്‍ ദുബായിലെ ജനസംഖ്യ 3.38 ദശലക്ഷമാണ്. നിവാസികള്‍ക്ക് വേണ്ട അവശ്യ സേവനങ്ങളെ ഉള്‍ക്കൊള്ളുന്നതിനായി കൂടുതല്‍ ഭൂമി ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്. വ്യാവസായിക, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കായി 168 ചതുരശ്ര കിലോമീറ്ററാണ് പദ്ധതിയില്‍ നീക്കിവെച്ചിരിക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങള്‍ക്കുള്ള സ്ഥലം 25 ശതമാനം വര്‍ധിപ്പിക്കാനും ഹോസ്പിറ്റാലിറ്റി, ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥലം 134 ശതമാനം വര്‍ധിപ്പിക്കാനും പുതിയ പദ്ധതി ലക്ഷ്യമിടുന്നു. ഗതാഗതം പോലുള്ള പൊതുമേഖല സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഏകീകൃത കേന്ദ്രത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. രണ്ട് നഗര കേന്ദ്രങ്ങള്‍ അധികമായി വികസിപ്പിക്കുക, ഹരിതാഭമായ, വിനോദ കേന്ദ്രങ്ങള്‍ക്കായുള്ള സ്ഥലം 105 ശതമാനം വര്‍ധിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

  കണ്‍വെര്‍ജന്‍സ് ഇന്ത്യഎക്സ്പോയില്‍ കേരളത്തിൽനിന്നും 20 ചെറുകിട, ഇടത്തരം ഐടി സംരംഭങ്ങള്‍
Maintained By : Studio3