November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വായു മലിനീകരണം കുട്ടികളിലും യുവാക്കളിലും രക്താതിസമ്മര്‍ദ്ദത്തിന് കാരണമായേക്കും

1 min read

 ‘വായുമലിനീകരണം രക്തസമ്മര്‍ദ്ദത്തിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിനായി ഉചിതമായ നടപടികള്‍ വേണം’

ഉയര്‍ന്ന അളവില്‍ വായു മലിനീകരണമുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്ന് കുട്ടികളിലും കൗമാരപ്രായക്കാരിലും വലുതാകുമ്പോള്‍ രക്താതിസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 14A നടത്തിയ മെറ്റ അനാലിസിസിന്റെ അടിസ്ഥാനത്തിലാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.

പിഎം10 തോതിലുള്ള വായു മലിനീകരണം കുറച്ച് കാലം ഏല്‍ക്കേണ്ടി വന്ന യുവാക്കളില്‍ സിസ്‌റ്റോളിക് ബ്ലഡ് പ്രഷര്‍ കൂടുമെന്നും പിഎം2.5, പിഎം10, നൈട്രജന്‍ ഡയോക്‌സൈഡ് മലിനീകരണം ദീര്‍ഘകാലം ഏല്‍ക്കേണ്ടി വന്നവരുടെ സിസ്‌റ്റോളിക് പ്രറും ഡയസ്റ്റോളിക് പ്രഷറും കൂടാമെന്നും അമേരിക്കന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കുട്ടികളിലും കൗമാരപ്രായക്കാരിലും വായു മലിനീകരണത്തിന്റെ തോതും രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഏറ്റവുമടുത്ത് പഠിച്ച ആദ്യ പഠനമാണ് തങ്ങളുടേതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ചൈനയിലെ സെന്‍ട്രല്‍ സൗത്ത് യൂണിവേഴ്‌സിറ്റിലെ ക്ലിനിക്കല്‍ റിസര്‍ച്ച് സെന്റര്‍ പ്രഫസറായ യാവോ ലൂ പറഞ്ഞു. വായുവിലെ ചില പ്രത്യേക മാലിന്യങ്ങള്‍ ശ്വസിക്കേണ്ടി വരുന്നതും കുട്ടികളിലും കൗമാരപ്രായക്കാരിലും പിന്നീട് രക്തസമ്മര്‍ദ്ദത്തില്‍ അതുണ്ടാക്കുന്ന മാറ്റവും തമ്മിലുള്ള ബന്ധത്തിന് തെളിവാണ് ഈ പഠനമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അഞ്ച് വയസിനും പതിമൂന്ന് വയസിനും ഇടയില്‍ പ്രായമുള്ള 350,000 കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പതിനാലോളം പഠനങ്ങളാണ് പഠനസംഘം വിലയിരുത്തിയത്. ചൈന, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് പ്രധാനമായും പഠനത്തില്‍ പങ്കെടുത്തത്. കുട്ടികളിലും കൗമാരപ്രായക്കാരിലും വായുമലിനീകരണം രക്തസമ്മര്‍ദ്ദത്തിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിനായി ഉചിതമായ നടപടികള്‍ എടുക്കണമെന്ന് പഠനസംഘം രാജ്യങ്ങളോട് ആവശ്യപ്പെട്ടു. മാത്രമല്ല രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ കണ്ടെത്തുന്നതിനായി കുട്ടികളിലെ രക്തസമ്മര്‍ദ്ദം ഇടക്കിടയ്ക്ക് പരിശോധിക്കണമെന്നും ലു അഭിപ്രായപ്പെട്ടു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3