December 27, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ്-19 പ്രധാനമായും പകരുന്നത് വായു വഴിയാണെന്ന് ലാന്‍സെറ്റ് പഠനം

1 min read

കോവിഡ്-19ന് കാരണമാകുന്ന നോവല്‍ കൊറോണ വൈറസ് വായു വഴിയും പകരാമെന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ രോഗപ്പകര്‍ച്ച ഏറ്റവും കൂടുതല്‍ വായു വഴിയാണെന്ന് വാദിക്കുന്ന ആദ്യ പഠനമാണിത്

കൊറോണ വൈറസ് രോഗം അഥവാ കോവിഡ്-19ന് കാരണമാകുന്ന Sars-CoV-2 വൈറസ് പ്രധാനമായും പകരുന്നത് വായു വഴിയാണെന്ന് പഠന റിപ്പോര്‍ട്ട്. ഇത് സ്ഥിരീകരിക്കുന്നതിന് ശക്തവും സ്ഥിരതയുള്ളതുമായ തെളിവുണ്ടെന്നും പകര്‍ച്ചവ്യാധിക്കെതിരായ രാജ്യങ്ങളുടെ പോരാട്ടത്തിന് ഈ കണ്ടെത്തല്‍ പുതിയ ദിശയേകുമെന്നും പഠനം പറയുന്നു. കൊറോണ വൈറസ് വായുവിലൂടെയും പകരാമെന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നെങ്കിലും വൈറസ് പ്രധാനമായും പകരുന്നത് വായുവിലൂടെയാണെന്ന് പറയുന്ന ആദ്യ വിശകലനമാണിത്.

രോഗം പിടിപെട്ട ആളുകള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസോച്ഛാസം നടത്തുമ്പോഴും ചുറ്റുമുള്ള പ്രതലങ്ങളിലേക്ക് തെറിക്കുന്ന വലിയ ജല കണികകളിലൂടെയാണ് പ്രധാനമായും രോഗം പകരുന്നതെന്ന നിഗമനമായിരുന്ന പകര്‍ച്ചവ്യാധിയുടെ ആദ്യ നാളുകളില്‍ ഉണ്ടായിരുന്നത്. ചൈനയിലെ വുഹാനില്‍ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം 32ഓളം രാജ്യങ്ങളില്‍ നിന്നുള്ള 200ഓളം ശാസ്ത്രജ്ഞര്‍ കോവിഡ്-19 വായുജന്യരോഗമാണെന്നതിന് തെളിവുണ്ടെന്ന് ലോകാരോഗ്യ സംഘടനയെ കത്തിലൂടെ അറിയിച്ചിരുന്നു.

  ടെലികോം വകുപ്പുമായി സഹകരണത്തിന് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍

കോവിഡ്-19 പ്രധാനമായും വായുവിലൂടെയാണ് പകരുന്നതെന്നതിനുള്ള തെളിവുകള്‍ കൂടുതലായി ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും വലിയ ദ്രവ കണികകളിലൂടെയുള്ള രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും കൊളറാഡോ ബോള്‍ഡര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ജോസ് ലൂയിസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകളെ ആധാരമാക്കി ലോകാരോഗ്യ സംഘടനയും മറ്റ് പൊതുജനാരോഗ്യ ഏജന്‍സികളും അടിയന്തരമായി രോഗപ്പകര്‍ച്ച സംബന്ധിച്ച നിഗമനങ്ങളില്‍ മാറ്റം വരുത്തണമെന്നും വായുവിലൂടെയുള്ള രോഗപ്പകര്‍ച്ച കുറയ്ക്കുന്നതിനുള്ള നപടികള്‍ ശക്തമാക്കണെമന്നും പഠനത്തില്‍ പങ്കെടുത്ത ഗവേഷകരില്‍ ഒരാളായ ജിംനെസ് പറഞ്ഞു. യുകെ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തില്‍ പങ്കെടുത്തത്. കൊറോണ വൈറസ് പ്രധാനമായും പകരുന്നത് വായു വഴിയാണെന്നതിന് തെളിവായി പത്ത് കാരണങ്ങളാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.

  പുതുവര്‍ഷത്തെ വരവേൽക്കാൻ കനകക്കുന്നില്‍ 'വസന്തോത്സവ'ത്തിന് തുടക്കം

അകത്തളങ്ങളില്‍ രോഗപ്പകര്‍ച്ച കൂടുതലാണെന്നതാണ് വായുവിലൂടെയുള്ള രോഗപ്പകര്‍ച്ചയ്ക്ക് പ്രധാന തെളിവായി പഠനം പറയുന്നത്. സംഗീതക്കച്ചേരികള്‍, ആഡംബരക്കപ്പലുകള്‍, കെയര്‍ഹോമുകള്‍ എന്നീ സാഹചര്യങ്ങള്‍ വലിയ തോതിലുള്ള രോഗപ്പകര്‍ച്ചയ്ക്ക്(സൂപ്പര്‍ സ്‌പ്രെഡ്) കാരണമായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിലൊന്നും ജല കണികകള്‍ വഴിയോ അണുബാധയുള്ള പ്രതലങ്ങള്‍ വഴിയോ രോഗബാധയുണ്ടാകാനുള്ള സാധ്യതകള്‍ കുറവായിരുന്നു. ഇവിടെ വായുവിലൂടെ രോഗം പകര്‍ന്നിരിക്കാനാണ് സാധ്യത കൂടുതലെന്ന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  രോഗം ബാധിച്ച ഒരാള്‍ കാരണം നിരവധി പേര്‍ക്ക് രോഗമുണ്ടാകുന്നതിനെയാണ് സൂപ്പര്‍ സ്‌പ്രെഡ് എന്ന് വിളിക്കുന്നത്. ലോകത്താകമാനം 138 ദശലക്ഷം ആളുകളിലേക്ക് രോഗം വ്യാപിക്കാനുള്ള പ്രധാനകാരണങ്ങളിലൊന്ന് ഇത്തരം സൂപ്പര്‍ സ്‌പ്രെഡുകളാണെന്നാണ് കരുതപ്പെടുന്നത്.

  പുതുവര്‍ഷത്തെ വരവേൽക്കാൻ കനകക്കുന്നില്‍ 'വസന്തോത്സവ'ത്തിന് തുടക്കം

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഡയമണ്ട് പ്രിന്‍സസ് ആഡംബരക്കരപ്പല്‍ കോവിഡ്-19 ക്ലസ്റ്റര്‍ ആയി മാറിയത് സൂപ്പര്‍ സ്‌പ്രെഡിന് പ്രധാന ഉദാഹരണമാണ്. കപ്പലിലുണ്ടായിരുന്ന 700ഓളം പേര്‍ക്കാണ് യാത്രയ്ക്കിടെ അന്ന് രോഗം വന്നത്. പിന്നീട് ജപ്പാനിലെ യോകോഹമ തീരത്ത് ഈ കപ്പല്‍ മൊത്തത്തില്‍ ക്വാറന്റീന്‍ കേന്ദ്രമാക്കേണ്ടി വന്നു. വെളിയില്‍ ഉള്ളതിനേക്കാള്‍ കോവിഡ്-19 രോഗപ്പകര്‍ച്ച അകത്തളങ്ങളില്‍ കൂടുതലാണെന്ന് ലാന്‍സെറ്റ് പഠനം പറയുന്നു. വൈറസ് കണികകള്‍ വായുവില്‍ തങ്ങിനില്‍ക്കുമെന്നതിനാല്‍ ഇന്‍ഡോര്‍ വെന്റിലേഷനിലൂടെ രോഗപ്പകര്‍ച്ച കുറയ്ക്കാമെന്ന നിര്‍ദ്ദേശവും പഠനം മുന്നോട്ട് വെക്കുന്നുണ്ട്.

തുമ്മലോ ചുമയോ ഇല്ലാത്ത, ലക്ഷണങ്ങള്‍ കാണിക്കാത്തവരും അല്ലെങ്കില്‍ മുമ്പ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നതുമായ ആളുകള്‍ വഴിയാണ് 40 ശതമാനവും രോഗപ്പകര്‍ച്ചയുണ്ടാകുന്നതെന്ന സൂചനയും ലാന്‍സെറ്റ് പഠനം നല്‍കുന്നുണ്ട്. വൈറസ് വായുവിലൂടെയാണ് പകരുന്നതെന്നതിന് മറ്റൊരു ശക്തമായ തെളിവാണിത്.

Maintained By : Studio3