ഇന്‍ഡിഗോ പെയ്ന്‍റിന്‍റെ ഐപിഒ 20 മുതല്‍
1 min readഏതാണ്ട് 1490 കോടി രൂപ സമാഹരിക്കുന്നതിനായി പൂനെ ആസ്ഥാനമായുള്ള ഇൻഡിഗോ പെയിന്‍റ്സ് ലിമിറ്റഡ് ജനുവരി 20 ന് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ആരംഭിക്കും. ജനുവരി 22 ന് അവസാനിക്കുന്ന മൂന്ന് ദിവസത്തെ ഓഹരി വിൽപ്പനയ്ക്കായി, ഇക്വിറ്റി ഷെയറിന് 1488– 1,490 പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുണ്ട്.
300 കോടി രൂപയുടെ ഇക്വിറ്റി ഓഹരികകളുടെ പുതിയ ഇഷ്യുവിന് ഒപ്പം സെക്വോയ ക്യാപിറ്റൽ ഇന്ത്യ ഇൻവെസ്റ്റ്‌മെൻറ് IV, എസ്‌സിഐ ഇൻവെസ്റ്റ്‌മെൻറ് വി, പ്രൊമോട്ടറായ ഹേമന്ത് ജലൻ എന്നിവരുടെ കൈവശമുള്ള 5,840,000 വരെ ഓഹരികൾ വിൽക്കുന്നതിനുള്ള ഓഫറും ഐപിഒയിൽ ഉൾപ്പെടുന്നു.
ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുകയില്‍ 150 കോടി രൂപ തമിഴ്‌നാട്ടിലെ പുതുക്കോട്ടൈയിൽ നിലവിലുള്ള ഉൽപാദന കേന്ദ്രം വിപുലീകരിക്കുന്നതിന് നീക്കിവെക്കും. മറ്റൊരു 50 കോടി രൂപ ടിൻറിംഗ് മെഷീനുകളും ഗൈറോഷേക്കറുകളും വാങ്ങുന്നതിന് വിനിയോഗിക്കും. പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍, വായ്പാ തിരിച്ചടവുകള്‍ എന്നിവയ്ക്കും തുക വകയിരുത്തും.