September 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിറ്റ്കോയിന്‍, കനിയുമോ കേന്ദ്രം?

  • ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ കൂട്ടായ്മ ധനമന്ത്രിയെയും ആര്‍ബിഐ അധികൃതരെയും കാണും
  • സര്‍ക്കാരിന്‍റെ ആശങ്കകള്‍ക്ക് പരിഹാരവുമായാണ് ഇവര്‍ കേന്ദ്ര മന്ത്രിയെ കാണുന്നത്
  • സര്‍ക്കാര്‍ ഉദാരസമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷ

മുംബൈ: ക്രിപ്റ്റോകറന്‍സികള്‍ ചൂടുപിടിച്ച ചര്‍ച്ചാവിഷയമാണ് ഇപ്പോള്‍ രാജ്യത്ത്. ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്റ്റോകറന്‍സികള്‍ക്കെതിരെ കേന്ദ്രം കടുത്ത തീരുമാനമെടുക്കുമോയെന്ന ആശങ്കയിലാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ കൂട്ടായ്മ ധനമന്ത്രി നിര്‍മല സീതാരാമനനെയും ആര്‍ബിഐ അധികൃതരെയും കാണാന്‍ തയാറെടുക്കുകയാണ്.

ഒരു നിക്ഷേപ ആസ്തിയെന്ന നിലയില്‍ ക്രിപ്റ്റോകറന്‍സിയുടെ സാധ്യതകള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം. മാത്രമല്ല ക്രിപ്റ്റോകറന്‍സികളുമായി ബന്ധപ്പെട്ട് ആര്‍ബിഐ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് പരിഹാരവും ഇവര്‍ നിര്‍ദേശിക്കും. ബ്ലോക്ക്ചെയിന്‍ ആന്‍ഡ് ക്രിപ്റ്റോ കൗണ്‍സില്‍ ഇത് സംബന്ധിച്ച വിശദമായ കുറിപ്പ് തയാറാക്കിയിട്ടുണ്ടെന്ന് പറയുന്നു വാസിര്‍ എക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിന്‍റെ സിഇഒയും സഹസ്ഥാപകനുമായ നിശ്ചല്‍ ഷെട്ടി.

  പി എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ് ഐപിഒ

ക്രിപ്റ്റോകറന്‍സികളെ എങ്ങനെ നിയന്ത്രിക്കാം, ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികളായ കള്ളപ്പണം വെളുപ്പിക്കല്‍, രൂപയുടെ ഭീഷണി തുടങ്ങിയവ എങ്ങനെ പ്രതിരോധിക്കാം എന്നതെല്ലാം ചര്‍ച്ച ചെയ്യും.

ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ക്രിപ്റ്റോകറന്‍സികളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞ അഭിപ്രായം ഈ മേഖലയിലുള്ളവര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ക്രിപ്റ്റോകറന്‍സികള്‍ക്ക് ഒരുപാട് സങ്കീര്‍ണതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കമ്പനികള്‍ക്ക് ബിറ്റ്കോയിനില്‍ താല്‍പ്പര്യം കൂടുന്നതാണ് ക്രിപ്റ്റോകറന്‍സിക്ക് ഇപ്പോള്‍ ഗുണകരമാകുന്നത്. ഒരു വര്‍ഷത്തിനിടെ 600 ശതമാനം വളര്‍ച്ചയാണ് ബിറ്റ്കോയിന്‍റെ മൂല്യത്തിലുണ്ടായിരിക്കുന്നത്. സംരംഭകനായ ഇലോണ്‍ മസ്ക്ക് ബിറ്റ്കോയിനില്‍ നിക്ഷേപം നടത്തിയതോടെ കറന്‍സിയുടെ വിലയില്‍ വമ്പന്‍ കുതിപ്പുണ്ടായിരുന്നു. അതിന് ശേഷം തന്‍റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല, ബിറ്റ്കോയിന്‍ സ്വീകരിച്ച് കാര്‍ വില്‍ക്കുമെന്നും മസ്ക്ക് പറഞ്ഞിരുന്നു. പ്രധാനമായും ഇന്‍റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്‍. ഇത് ലോഹ നിര്‍മ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ അല്ലെങ്കില്‍ സോഫറ്റ് വെയര്‍ കോഡാണ്. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ ‘ക്രിപ്റ്റോ കറന്‍സി’ എന്നു വിളിക്കുന്നത്. ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകര്‍ച്ചയുടെ നിരാശയില്‍ നിന്നാണ് ഡിജിറ്റല്‍ കറന്‍സി എന്ന ആശയം രൂപംകൊള്ളുന്നത്.

  ബ്രെയില്‍ ലിപിയില്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

2015നും 2018നും ഇടയ്ക്ക് ക്രിപ്റ്റോ കമ്പനികളായ യുനോകോയിനും സെബ് പേയും അഞ്ച് തവണയാണ് തങ്ങളുടെ ആശങ്കകളുമായി ആര്‍ബിഐയെ സമീപിച്ചത്. പക്ഷേ പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായില്ല.

Maintained By : Studio3