December 27, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘നിങ്ങള്‍ക്ക് സാധിക്കും’; പുകവലിയില്‍ നിന്ന് രക്ഷ നേടാന്‍ ചില എളുപ്പവഴികള്‍

1 min read

പുകയില ഉപഭോഗം മൂലം ലോകത്ത് ഒരു വര്‍ഷം മരണപ്പെടുന്ന എട്ട് ദശലക്ഷം ആളുകളില്‍ 1.2 ദശലക്ഷം പേര്‍ മറ്റുള്ളവര്‍ പുകവലിക്കുമ്പോഴുണ്ടാകുന്ന പുക ശ്വസിക്കുന്നത് മൂലം മരിക്കുന്ന പുകവലിക്കാത്തവരാണെന്നുള്ളതാണ് ഏറ്റവും സങ്കടകരമായ വസ്തുത. 

പുകവലി കാരണം ഒരു വര്‍ഷം ലോകത്ത് എട്ട് ദശലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. അതില്‍ ഏഴ് ദശലക്ഷത്തിലധികം ആളുകള്‍ പുകയിലയുടെ നേരിട്ടുള്ള ഉപയോഗം മൂലമാണ് മരിക്കുന്നത്. അതേസമയം 1.2 ദശലക്ഷം പേര്‍ മറ്റുള്ളവര്‍ പുകവലിക്കുമ്പോഴുണ്ടാകുന്ന പുക ശ്വസിക്കുന്നത് മൂലം മരിക്കുന്ന പുകവലിക്കാത്തവരാണെന്നുള്ളതാണ് ഏറ്റവും സങ്കടകരമായ വസ്തുത. ഒരാളുടെ ദുഃശ്ശീലം അയാളുടെ ആരോഗ്യം മാത്രമല്ല, ചുറ്റുമുള്ളവരുടെ ആരോഗ്യം കൂടി നശ്ശിപ്പിക്കുന്നു. ഈ സത്യം മനസിലാക്കിയിട്ടും പുകവലിയെന്ന ദുഃശ്ശീലത്തിന് അടിമപ്പെട്ട്, അതില്‍ നിന്നും പുറത്ത് കടക്കാനാകാതെ വലയുന്ന ഒരുപാടുപേര്‍ നമുക്ക് ചുറ്റുമുണ്ട്.

പുകയില ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ ശ്വസിക്കുമ്പോള്‍ വളരെ പെട്ടന്ന് തലച്ചോറില്‍ എത്തുകയും ഡോപ്പമൈന്‍ പോലെ സുഖം തോന്നിപ്പിക്കുന്ന രാസവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ കാരണമാകുകയും ചെയ്യുന്നു. അതിനാല്‍ തന്നെ പുകവലിക്ക് അടിമപ്പെട്ട ഒരു വ്യക്തി, ആ ശിലം നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഡിപ്രഷന്‍, പോലുള്ള പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടും. അത്തരത്തിലുള്ള ബുദ്ധിമുട്ടുകളെ അതിജീവിച്ചെങ്കിലേ ഒരാള്‍ക്ക് പുകവലിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കൂ. തലച്ചോറിലെത്തുന്ന നിക്കോട്ടിന്റെ അളവ് ഘട്ടം ഘട്ടമായി കുറച്ച് കൊണ്ട് വരികയാണ് പുകവലിയില്‍ നിന്ന് രക്ഷപ്പെടാനുള്ള മികച്ച വഴി. നിക്കോട്ടിന്‍ പാച്ച്, ലോസെഞ്ചസ്, ച്യൂയിംഗ് ഗം, ഇന്‍ഹെയ്‌ലര്‍, നേസല്‍ സ്േ്രപ തുടങ്ങിയ നിക്കോട്ടിന്‍ റിപ്ലേസ്‌മെന്റ് തെറാപ്പികള്‍ നിക്കോട്ടിന്‍ ഉപഭോഗം പതുക്കെപ്പതുക്കെ കുറച്ചുകൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.

  ടെലികോം വകുപ്പുമായി സഹകരണത്തിന് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍

ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വിപത്തെന്നാണ് ലോകാരോഗ്യ സംഘടന പുകയില ഉപഭോഗത്തെ വിശേഷിപ്പിക്കുന്നത്. മാത്രമല്ല ലോകത്ത് ഏറ്റവുമധികം ആളുകളുടെ മരണത്തിനിടയാക്കുന്ന കാരണങ്ങളില്‍ ഒന്നും പുകവലിയാണ്. വെറുതെ ഒരു രസത്തിന് തുടങ്ങുന്ന ശീലം പിന്നീട് നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലെത്തുകയും ഗുരുതരമായ പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഒടുവില്‍ പുകവലി നിര്‍ത്താന്‍ ചികിത്സ തേടേണ്ട അവസ്ഥയുണ്ടാകും. പുകവലി നിര്‍ത്താന്‍ ചികിത്സ തേടും മുമ്പ് ഈ ദുഃശ്ശീലത്തില്‍ നിന്നും രക്ഷ നേടാന്‍ സ്വയം ചെയ്തുനോക്കാവുന്ന ചില കാര്യങ്ങളുണ്ട്. അവയെന്തെന്ന് നോക്കാം.

കാരണങ്ങളുടെ പട്ടിക തയ്യാറാക്കുക:  പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കാനുള്ള കാരണങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. ഈ കാരണങ്ങള്‍ വളരെ കൃത്യതയുള്ളത് ആണെന്ന് ഉറപ്പ് വരുത്തുക. നമ്മുടെ പുകവലി കൊണ്ട് മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരു കാരണമാണെങ്കില്‍ അവരുടെ പേരടക്കം പട്ടികയില്‍ എഴുതുക.

  പുതുവര്‍ഷത്തെ വരവേൽക്കാൻ കനകക്കുന്നില്‍ 'വസന്തോത്സവ'ത്തിന് തുടക്കം

ധനലാഭം: പുകവലിക്കായി ആളുകള്‍ വളരയധികം പണം ചിലവഴിക്കുന്നുണ്ട്. പുകവലി ശീലം ഒഴിവാക്കുന്നതിലൂടെ ഇത്രയധികം പണം ലാഭിക്കാന്‍ കഴിയുമെന്ന ചിന്ത ഈ ദുശ്ശീലം ഉപേക്ഷിക്കാന്‍ വ്യക്തികള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കും. പക്ഷേ അങ്ങനെയൊരു കണക്ക് തയ്യാറാക്കുന്നതിനേക്കാള്‍ പുകവലിക്ക് ചിലവാക്കുന്ന തുക മറ്റൊരു എക്കൗണ്ടിലോ അല്ലെങ്കില്‍ ഒരു പണപ്പെട്ടിയിലോ നിക്ഷേപിച്ചാല്‍ എത്ര വേഗം ആ ശേഖരം വലുതാകുന്നുവെന്ന് മനസിലാക്കാന്‍ സാധിക്കും.

ഒരു ദിവസം നിശ്ചയിക്കുക: പുകവലി നിര്‍ത്തണമെന്നുള്ള ആഗ്രഹം മാത്രം പോരാ. അതിന് വേണ്ടി ഒരു കൃത്യമായ ഒരു പ്ലാനും ലക്ഷ്യവും വേണം. അതിനായി പുകവലി നിര്‍ത്തേണ്ട ഒരു ദിവസം നിശ്ചയിക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണ്.

പകരം ചെയ്യാവുന്ന കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുക: പുകവലി നിര്‍ത്താനുള്ള ശ്രമം ആരംഭിച്ചാല്‍ പലപ്പോഴും പുകവലിച്ചേ മതിയാകൂ എന്ന ചിന്തയുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ നമ്മുടെ മനസിനെയും കൈകളെയും മറ്റ് പ്രവൃത്തികളിലേക്ക് വഴി തിരിച്ചുവിടുന്നതിനുള്ള പ്രവൃത്തികളുടെ ഒരു പട്ടിക തയ്യാറാക്കുക.

തീരുമാനം മറ്റുള്ളവരുമായി പങ്കുവെക്കുക: പുകവലി നിര്‍ത്താനുള്ള നിങ്ങളുടെ തീരുമാനം പങ്കാളിയുമായും കൂട്ടുകാരുമായും സഹപ്രവര്‍ത്തകരുമായും പങ്ക് വെക്കുന്നത് നല്ലതാണ്. തീരുമാനം നടപ്പിലാക്കാന്‍ അവരാലാവും വിധം അവരും സഹായിക്കട്ടെ.

  പുതുവര്‍ഷത്തെ വരവേൽക്കാൻ കനകക്കുന്നില്‍ 'വസന്തോത്സവ'ത്തിന് തുടക്കം

പിന്തുണ തേടുക: പുകവലി ഉപേക്ഷിക്കുന്നതിന് മുമ്പ് ആ തീരുമാനം വിജയകരമായി നടപ്പിലാക്കിയവരുമായി സംവദിക്കുന്നത് നല്ലതാണ്. ഇതിനായി ഓണ്‍ലൈന്‍ ഫോറങ്ങളെയും സന്നദ്ധ സംഘടനകളെയും ആശ്രയിക്കാവുന്നതാണ്. അവര്‍ക്ക് നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കും.

പുതിയ ശീലങ്ങള്‍ ആരംഭിക്കുക: പുകവലി ഉപേക്ഷിക്കുന്നതോടൊപ്പം വ്യായാമം പോലുള്ള ഫിസിക്കല്‍ ആക്ടിവിറ്റികള്‍ ആരംഭിക്കുന്നത് നല്ലതാണ്. പുകവലിക്കണമെന്ന ചിന്ത ഇല്ലാതാക്കാനും ആരോഗ്യത്തോടെയിരിക്കാനും ബിസിയായിരിക്കാനും അതിലൂടെ സാധിക്കും

ഭക്ഷണം കഴിക്കുക: പുകവലിക്കണമെന്ന ചിന്ത വന്ന് കഴിഞ്ഞാല്‍, വായ്ക്കുള്ളില്‍ എന്തെങ്കിലും വേണമെന്ന തോന്നലുണ്ടാകും. അതുകൊണ്ട് എല്ലാപ്പോഴും ആരോഗ്യദായകമായ എന്തെങ്കിലും ചെറുകടികള്‍ കൊണ്ടുനടക്കുന്നത് നല്ലതാണ്. ഉപ്പും, മധുരവുമേറിയ സാധനങ്ങള്‍ ഒഴിവാക്കാം.

കഴുകിക്കളയുക: പുകവലി നിര്‍ത്തുന്നാന്‍ തീരുമാനിച്ച ദിവസത്തിന് മുമ്പുള്ള ദിവസം വസ്ത്രങ്ങള്‍ ഉള്‍പ്പടെ പുകയിലയുടെ ഗന്ധമുള്ള നമ്മുടെ എല്ലാ വസ്തുക്കളും കഴുകി വൃത്തിയാക്കണം. കഴുകി വെടിപ്പാക്കിയ ഇത്തരം സാധനങ്ങളിലൂടെ വൃത്തിയുള്ളവയുടെ ഗന്ധം എങ്ങനെയാണെന്ന്് തിരിച്ചറിയാന്‍ നമ്മെ സഹായിക്കും. മാത്രമല്ല, സിഗരറ്റ് അടക്കമുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ ഗന്ധം നമ്മെ പഴയ ശീലത്തിലേക്ക് തിരിച്ചെത്തിച്ചും വരാം.

പുകവലി ഉപേക്ഷിക്കുക: ഇനിയൊരിക്കലും പുകവലിക്കില്ലെന്ന് സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് ഏറ്റവും അനിവാര്യം. വിജയം നേടുന്നത് വരെ പുകവലി ഉപേക്ഷിക്കാനുള്ള കാരണങ്ങളുടെ പട്ടികയിലൂടെ നിരന്തരം കണ്ണോടിക്കുക.

Maintained By : Studio3