Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇ- സ്റ്റാര്‍ട്ടപ്പുകള്‍ ഐപിഒകള്‍ക്ക് തയാറെടുക്കുന്നു

1 min read

2024ഓടെ ഓണ്‍ലൈന്‍ പലചരക്ക് വിപണിയുടെ മൂല്യം 18 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്

ന്യൂഡെല്‍ഹി: കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോഗം 30 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സിഎജിആര്‍) വളര്‍ന്നു, ഇതിന്‍റെ ഫലമായി ഇതുമായി ബന്ധപ്പെട്ട മേഖലകളില്‍ മൊത്തം 13 മടങ്ങ് വളര്‍ച്ചയുണ്ടായെന്നും വിപണി ഗവേഷണ സ്ഥാപനമായ റെഡ്സീറിന്‍റെ റിപ്പോര്‍ട്ട്. ഇതിന്‍റെ ഫലമായി ഇ-ടെയ്ലിംഗ്, ഓണ്‍ലൈന്‍ പലചരക്ക് തുടങ്ങിയ മേഖലകളിലെ ശ്രദ്ധേയമായ സ്റ്റാര്‍ട്ടപ്പുകള്‍ സമീപഭാവിയില്‍ ഐപിഒകള്‍ സമാരംഭിക്കുമെന്നും ഇന്നലെ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

  രാജ്യത്ത് ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു: പ്രധാനമന്ത്രി

ഉപഭോക്തൃ ഇന്‍റര്‍നെറ്റ് വിപണിയിലെ ദ്രുതഗതിയിലുള്ള വളര്‍ച്ച ഉയര്‍ന്ന വിദേശ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും കാരണമായി. ‘ഇ-ടെയ്ലിംഗ്, ഓണ്‍ലൈന്‍ പലചരക്ക്, ഫുഡ്ടെക്, എഡ്ടെക്, ഇഹെല്‍ത്ത് എന്നീ മേഖലകള്‍ ഈ വര്‍ഷം ഉപഭോക്തൃ ചെലവിടലില്‍ ഗണ്യമായ വര്‍ദ്ധനവിന് സാക്ഷ്യം വഹിക്കും. കോവിഡ് -19 ഡിജിറ്റല്‍ പ്രവണതകള്‍ക്ക് വേഗം വര്‍ധിപ്പിച്ചതിന്‍റെ ഫലമായ ഈ ഓണ്‍ലൈന്‍ സേവനങ്ങളുടെ സ്വീകാര്യത ഗണ്യമായി വര്‍ദ്ധിച്ചു. ഇത്തരം പ്ലാറ്റ്ഫോമുകളുടെ ഉപയോക്തൃ അടിത്തറയില്‍ വലിയ വര്‍ധനയുണ്ടായി,’ റെഡ്സീറിലെ ഉപഭോക്തൃ ഇന്‍റര്‍നെറ്റ് വിദഗ്ധനായ മ്രിഗാംഗ് ഗുട്ഗുടിയ പറഞ്ഞു.

  അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൂടാതെ, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വാഗ്ദാനം ചെയ്യുന്ന കൂടുതല്‍ സൗകര്യത്തില്‍ ഉപയോക്താക്കള്‍ പരിചിതരാകുമ്പോള്‍, ഇവയുടെ വാലറ്റ് വിഹിതവും വര്‍ധിക്കുകയാണ്. അടുത്ത 4-5 വര്‍ഷങ്ങളില്‍ ഉപഭോക്തൃ ഇന്‍റര്‍നെറ്റ് മേഖലയുടെ വളര്‍ച്ച ഇത് ത്വരിതപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഇ-കൊമേഴ്സ് പോരാട്ടം രൂക്ഷമാകുകയാണ്. റിലയന്‍സ് റീട്ടെയിലിന്‍റെ ജിയോമാര്‍ട്ട് ഈ മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കടന്നുവരുമെന്നാണ് കരുതുന്നത്. ഇതിന്‍റെ കൂടി ഫലമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇ- കൊമേഴസ,് വിപണി വലുപ്പം 8 മടങ്ങ് വളരുമെന്ന് കണക്കാക്കപ്പെടുന്നു. ഓണ്‍ലൈന്‍ പലചരക്ക് ആയിരിക്കും ഈ മേഖലയിലെ വളര്‍ച്ചയില്‍ അടുത്തതായി പ്രാധാന്യത്തോട് വരിക. 2024ഓടെ ഓണ്‍ലൈന്‍ പലചരക്ക് വിപണിയുടെ മൂല്യം 18 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.

  അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

2020 കലണ്ടര്‍ വര്‍ഷത്തില്‍ നിന്ന് ഇ-ഗ്രോസറി വിപണി 60 ശതമാനം വളര്‍ച്ച കൈവരിച്ചതായും 2021-ന്‍റെ ആദ്യ പകുതിയില്‍ 41-49 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും റെഡ്സീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Maintained By : Studio3