Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള അമൃത് മഹോത്സവത്തിന് 12ന് തുടക്കം

1 min read

ന്യൂഡെല്‍ഹി: ഒരു വര്‍ഷത്തിലധികം നീണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള അമൃത് മഹോത്സവത്തില്‍ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരോടും പൊതു പ്രതിനിധികളോടും അഭ്യര്‍ത്ഥിച്ചു. ബിജെപിയുടെ പാര്‍ലമെന്‍റ് പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത മോദി, 75-ാം സ്വാതന്ത്ര്യത്തിന്‍റെ സ്മരണയ്ക്കായി മഹത്തായ ഉത്സവം 75 ആഴ്ച രാജ്യത്ത് 75 സ്ഥലങ്ങളില്‍ നടക്കുമെന്ന് അറിയിച്ചു. മഹോത്സവം ഈമാസം 12മുതല്‍ ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ ആരംഭിക്കുമെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ജനങ്ങളുമായി ബന്ധപ്പെടണമെന്നും കോവിഡ് വാക്സിനേഷന്‍ ഡ്രൈവ് നടത്താന്‍ സര്‍ക്കാരിനെ സഹായിക്കണമെന്നും പ്രധാനമന്ത്രി പാര്‍ലമെന്‍റ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചതായി യോഗത്തിന് ശേഷം ജോഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടുത്തവര്‍ഷമാണ് രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

വാക്സിനേഷന്‍ ഡ്രൈവുകള്‍ സുഗമമാക്കാന്‍ എപിമാര്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രി മോദി അംഗങ്ങളോട് ആവശ്യപ്പെട്ടു. പൗരന്മാര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങള്‍ ക്രമീകരിക്കുക, കുത്തിവെയ്പ് കേന്ദ്രങ്ങളില്‍ ക്രമീകരണം നടത്തുക, സാധ്യമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ എന്നിവ അംഗങ്ങള്‍ ഉറപ്പാക്കണം. കോവിഡ് -19 പാന്‍ഡെമിക് സമയത്ത് പ്രധാനമന്ത്രിയുടെ കഴിവുറ്റതും ഫലപ്രദവുമായ നേതൃത്വത്തെ പ്രശംസിച്ച് ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി പ്രമേയം പാസാക്കി. പാര്‍ലമെന്‍ററി കാര്യമന്ത്രി ജോഷിയാണ് പ്രമേയം കൊണ്ടുവന്നത്. പാര്‍ലമെന്‍റ് പാര്‍ട്ടി യോഗത്തില്‍ ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദയും പ്രസംഗിച്ചു.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

 

Maintained By : Studio3