November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ചങ്ങാത്ത വായ്പയ്ക്കെതിരെ ആഞ്ഞടിച്ച് സിഇഎ

1 min read

നിലയത്തിലെ ആദ്യ നാല് യൂണിറ്റുകളുടെ പ്രവര്‍ത്തച്ചുമതലയുള്ള നവ എനര്‍ജി കമ്പനിയെ അടുത്ത 60 വര്‍ഷത്തേക്ക് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ലൈസന്‍സ് യുഎഇ പുറത്തിറക്കി.

വായ്പകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് ചീഫ് ഇക്കണോമിക് അഡ്വൈസര്‍ കെ സുബ്രഹ്മണ്യന്‍

ഇന്‍ഫ്രാരംഗത്ത് ചങ്ങാത്ത വായ്പകള്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം

കാപ്പിറ്റല്‍ അലൊക്കേഷന് കൃത്യത വേണമെന്നും ആവശ്യമുണരുന്നു

മുംബൈ: ചങ്ങാത്ത വായ്പകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രാജ്യത്തിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ-ചീഫ് ഇക്കണോമിക് അഡ്വൈസര്‍) കെ സുബ്രഹ്മണ്യന്‍. ധനകാര്യ മേഖലയിലെ മുതിര്‍ന്ന മാനേജ്മെന്‍റിലിരിക്കുന്നവര്‍ പ്രത്യേക ആനുകൂല്യങ്ങളും മറ്റും കൈപ്പറ്റി താല്‍പ്പര്യമുള്ളവര്‍ക്ക് വായ്പ അനുവദിക്കുന്നതിനെയാണ് ചങ്ങാത്ത വായ്പകള്‍ അഥവാ ക്രോണി ലെന്‍ഡിംഗ് എന്ന് സിഇഎ ഉദ്ദേശിച്ചത്.

അടിസ്ഥാനസൗകര്യ മേഖലയിലെ വലിയ പ്രശ്നമാണ് ക്രോണി ലെന്‍ഡിംഗ് എന്ന് അദ്ദേഹം പറഞ്ഞു. ധനകാര്യ മേഖലയുടെ ജോലി കൃത്യമായ കാപ്പിറ്റല്‍ അലൊക്കേഷന്‍ സാധ്യമാക്കുകയാണെന്നും അതില്‍ അവര്‍ പ്രത്യേക ശ്രദ്ധ വയ്ക്കണമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. 1990കള്‍ മുതല്‍ വലിയ ലോണുകളുടെ കാര്യത്തില്‍ വായ്പകളുടെ ഗുണനിലവാരം വലിയ പ്രശ്നം തന്നെയാണെന്നാണ് സിഇഎ ചൂണ്ടിക്കാണിച്ചത്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

വലിയ ലോണുകളില്‍ നിന്നുള്ള അറ്റ നിഷ്ക്രിയ ആസ്തികളില്‍ വന്ന വര്‍ധന സിഇഎയുടെ വാദങ്ങള്‍ക്ക് ബലം പകരുന്നതുമാണ്. അര്‍ഹതയുള്ള വന്‍കിട സ്ഥാപനങ്ങളല്ല പലപ്പോഴും വമ്പന്‍ വായ്പകള്‍ കൈപ്പറ്റുന്നത്. ധനകാര്യ സേവന മേഖലയിലെ ഉയര്‍ന്ന മാനേജ്മെന്‍റിലുള്ളവരെ പാട്ടിലാക്കി ഇവര്‍ വായ്പ കരസ്ഥമാക്കുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഗുണനിലവാരമില്ലാത്ത വായ്പകള്‍ ബാങ്കുകള്‍ക്ക് ബാധ്യതയായി മാറുന്നു. ഇവയാണ് പലപ്പോഴും കിട്ടാക്കടമായി പരിണമിക്കുന്നത്.

ധനകാര്യ സേവന മേഖലയിലെ ഒരു പൊതുപ്രശ്നമാണിത്. എന്നാല്‍ അടിസ്ഥാനസൗകര്യ വായ്പകളുടെ കാര്യത്തില്‍ ഇത് വളരെ രൂക്ഷമാകുന്നു-സിഇഎ പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ക്രോണി ലെന്‍ഡിംഗിന് എത്രയും പെട്ടെന്ന് അറുതി വരുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതല്‍ മൂലധനം യോഗ്യമല്ലാത്ത പദ്ധതികളിലേക്ക് ഒഴുകുന്നതിന് കാരണം ചങ്ങാത്ത വായ്പാ സമ്പ്രദായമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

അടിസ്ഥാനസൗകര്യമേഖലയ്ക്ക് വന്‍ പ്രാധാന്യമാണ് മോദി സര്‍ക്കാര്‍ നല്‍കുന്നത്. അതിനാല്‍ തന്നെ മേഖലയിലേക്ക് വലിയ തോതില്‍ ഫണ്ടൊഴുക്കും സംഭവിക്കും. ഈ സാഹചര്യത്തില്‍ അനര്‍ഹര്‍ വായ്പകള്‍ തട്ടെയെടുക്കാനുള്ള സാധ്യതകള്‍ വളരെയധികം കൂടുതലാണ്. അടിസ്ഥാന സൗകര്യമേഖലയിലെ പ്രതീക്ഷിക്കപ്പെടുന്ന വമ്പന്‍ വളര്‍ച്ച ധനകാര്യ സേവന മേഖലയെ കൂടി ആശ്രയിച്ചിരിക്കുമെന്നാണ് സിഇഎയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. അടിസ്ഥാനസൗകര്യമേഖലയിലെ ചെലവിടലിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതേസമയം അത് നിലവാരമുള്ള പദ്ധതികള്‍ക്കാകണമെന്നും നിര്‍ബന്ധമുണ്ട്.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

അടുത്തിടെയാണ് ക്രഡിറ്റി റേറ്റിംഗ്സ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് 2022 സാമ്പത്തികവര്‍ഷത്തെ അടിസ്ഥാനസൗകര്യമേഖലയുടെ ഔട്ട്ലുക്ക് നെഗറ്റീവില്‍ നിന്നും സ്റ്റേബിള്‍ ആക്കി മാറ്റിയത്. പോയ വര്‍ഷത്തെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള ചെലവിടലില്‍ 34.5 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ വരുത്തിയിരിക്കുന്നത്. ഇന്‍ഫ്രാ മേഖലയ്ക്ക് ഫണ്ട് ലഭ്യമാക്കാന്‍ മാത്രമായി ഡെവലപ്മെന്‍റ് ഫൈനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന പുതിയ സംരംഭം തുടങ്ങുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Maintained By : Studio3