October 26, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുടിഐ നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ഇൻഡക്സ് ഫണ്ട്

കൊച്ചി: പുതിയ നിക്ഷേപ പദ്ധതിയായ യുടിഐ നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ഇൻഡക്സ് ഫണ്ട് യുടിഐ മ്യൂച്വൽ ഫണ്ട് അവതരിപ്പിച്ചു. നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ടോട്ടൽ റിട്ടേൺ ഇൻഡക്സിനെ പിന്തുടരുന്ന ഒരു ഓപ്പൺ എൻഡഡ് പാസ്സീവ് ഫണ്ടാണിത്. ഈ ഫണ്ടിന്റെ എൻഎഫ്ഒ 2026 നവംബർ 5ന് അവസാനിക്കും. പാസഞ്ചർ കാറുകൾ, യൂട്ടിലിറ്റി വെഹിക്കിളുകൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, വാച്ചുകൾ, ഹോസ്പിറ്റാലിറ്റി, ഫിൻടെക് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള 75 ഓഹരികൾ ഈ ഇൻഡക്സിൽ ഉൾപ്പെടുന്നു. ഈ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപം നടത്താവുന്നതാണ്. റെഗുലർ പ്ലാൻ, ഡയറക്റ്റ് പ്ലാൻ എന്നീ രണ്ട് ഓപ്ഷനുകളിലും ഈ പദ്ധതി ലഭ്യമാണ്. ഇവയിൽ ഗ്രോത്ത് ഓപ്ഷൻ മാത്രമാണുള്ളത്. ഈ പദ്ധതിക്ക് എക്സിറ്റ് ലോഡ് ബാധകമല്ല. രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന ഉപഭോഗ സംസ്കാരത്തെയാണ് നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ഇൻഡക്സ് പ്രതിഫലിപ്പിക്കുന്നതെന്ന് യുടിഐ എഎംസി പാസ്സീവ്, ആർബിട്രേജ് ആൻഡ് ക്വാണ്ട് സ്ട്രാറ്റജീസ് മേധാവിയും ഇക്വിറ്റി ഫണ്ട് മാനേജരുമായ ശർവൻ ഗോയൽ വ്യക്തമാക്കി.

  ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളപ്രോഗ്രാം
Maintained By : Studio3