September 3, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വീഗാലാൻഡ് ഡെവലപ്പേഴ്സ് ഐപിഒ സെപ്തംബർ 10 മുതല്‍

ipo share market concept background with financial chart vector

കൊച്ചി: വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന സെപ്തംബർ 10 മുതൽ 15 വരെ നടക്കും. കേരളത്തിൽ ബഹുനില പാർപ്പിട അപ്പാർട്ട്മെന്റ് പദ്ധതികളുടെ ആസൂത്രണം, വികസനം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനി 210 കോടി രൂപയുടെ 1.50 കോടി പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 130 രൂപ മുതൽ 140 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 107 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 107 ന്റെ​ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ എസ് ഇയിലും ബി എസ് ഇയിലും ലിസ്റ്റ് ചെയ്യും. ക്യുമുലേറ്റീവ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡാണ് ഐ പി ഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.

  ഐസിഐസിഐ ലൈഫ് പാർട്ണർ സ്റ്റാക്ക് 2.0
Maintained By : Studio3