Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മോട്ടറോള എഡ്ജ് 70 പ്രോ വിപണിയിൽ

1 min read

കൊച്ചി: മോട്ടറോള തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണായ മോട്ടറോള എഡ്ജ് 70 പ്രോ പുറത്തിറക്കി. മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രാഫിക്കും എഐ ഫീച്ചറുകള്‍ക്കും മുന്‍ഗണന നല്‍കിയാണ് ഈ ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 50 എംപി സോണി ലിറ്റിയ 710 മെയിന്‍ ക്യാമറ, 50 എംപി അള്‍ട്രാ വൈഡ്-മാക്രോ ലെന്‍സ്, 50 എംപി ഫ്രണ്ട് ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ 50 എംപി പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റമാണ് ഇതിന്റെ പ്രധാന സവിശേഷത. എല്ലാ ക്യാമറകളിലും 4കെ 60 എഫ്പിഎസ് വീഡിയോ റെക്കോര്‍ഡിംഗും, യഥാര്‍ത്ഥ നിറങ്ങള്‍ ഒപ്പിയെടുക്കാന്‍ പാന്റോണ്‍ വാലിഡേറ്റഡ് സപ്പോര്‍ട്ടും മോട്ടോ എഐയുടെ പിന്‍ബലവും ഫോണിലുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 8500 എക്‌സ്ട്രീം പ്രൊസസറാണ് എഡ്ജ് 70 പ്രോയ്ക്ക് കരുത്തേകുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഇതില്‍, 6.8 ഇഞ്ച് 144 ഹെര്‍ട്‌സ് 1.5കെ ട്രൂ കളര്‍ ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണുള്ളത് (5200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്). വെറും 6.99 എംഎം മാത്രം കനമുള്ള അള്‍ട്രാ-സ്ലിം ഡിസൈന്‍ ആണെങ്കിലും 6500 എംഎഎച്ച് വലുപ്പമുള്ള സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 90 വാട്ട് ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ളതിനാല്‍, വെറും 9 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു ദിവസത്തേക്ക് ആവശ്യമായ ബാറ്ററി പവര്‍ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിസൈനിലും സുരക്ഷയിലും ഈ ഉപകരണം വളരെ മുന്നിലാണ്. പാന്റോണ്‍ നിറങ്ങളില്‍ സാറ്റിന്‍, ഫാബ്രിക്, മാര്‍ബിള്‍ ഫിനിഷുകളില്‍ ഫോണ്‍ ലഭ്യമാണ്. ഐപി68, ഐപി69 വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിംഗും എംഐഎല്‍-810എച്ച് മിലിട്ടറി ഗ്രേഡ് സുരക്ഷയും ഫോണിനുണ്ട്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ ആണ് സ്‌ക്രീനിന് സംരക്ഷണം നല്‍കുന്നത്. ഇതിനെല്ലാം പുറമെ, മോട്ടോ എഐ 2.0, ഗൂഗിള്‍ ജെമിനി, കോപൈലറ്റ് എന്നിവയുടെ പിന്തുണയോടെ ഇമേജ് ജനറേഷന്‍, ലൈവ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഉള്‍പ്പെടെയുള്ള നിരവധി മികച്ച എഐ ഫീച്ചറുകളും മോട്ടറോള എഡ്ജ് 70 പ്രോ ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.

  തോഷിബയുടെ സീ670എസ്പി സീരീസ് ടിവികള്‍ പുറത്തിറക്കി

 

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3