മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് കൈകാര്യം ചെയ്യുന്ന ആസ്തി 5,000 കോടി രൂപ കടന്നു
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 4,773.47 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബറിലെ 3,658.86 കോടി രൂപയെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 30.46 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് കാണിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ കമ്പനിയുടെ മൊത്ത വരുമാനം 481.11 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 391.87 കോടി രൂപയെ അപേക്ഷിച്ച് 22.77 ശതമാനം വര്‍ദ്ധനവാണിത്. ആദ്യ പകുതിയില്‍ അറ്റാദായം 61.77 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 47.48 കോടി രൂപയേക്കാള്‍ 30.11 ശതമാനം വാര്‍ഷിക വളര്‍ച്ചയാണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസത്തിലെ മൊത്ത വരുമാനം 254.53 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 205.30 കോടി രൂപ അപേക്ഷിച്ച് 23.98 ശതമാനം വളര്‍ച്ച കൈവരിച്ചു. രണ്ടാം ത്രൈമാസത്തിലെ അറ്റാദായം 31.63 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 23.95 കോടി രൂപയായിരുന്നു. കൈകാര്യം ചെയ്യുന്ന ആസ്തി ഒക്ടോബറില്‍ 5,000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത് തങ്ങളുടെ വളര്‍ച്ചയിലെ ഒരു സുപ്രധാന നേട്ടമാണ്. ഉത്തരവാദിത്തമുള്ള വായ്പാ വിതരണത്തിലും, രാജ്യത്തെ വളര്‍ന്നുവരുന്ന വിപണികളിലെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ വായ്പ പരിഹാരങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സുസ്ഥിരമായ വളര്‍ച്ച, ഉപഭോക്താക്കള്‍ തങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസവും, തങ്ങള്‍ തുടര്‍ന്നും നല്‍കുന്ന മൂല്യത്തെയുമാണ് കാണിക്കുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
