November 21, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൈക്രോ ഇന്‍വസ്റ്റ്‌മെന്റ് ഫീച്ചറുമായി ആക്‌സിസ് മ്യൂച്വല്‍ ഫണ്ട്

കൊച്ചി: നിക്ഷേപ സ്‌കീമുകളുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങള്‍ ലഘൂകരിക്കാനും നിക്ഷേപം കൂടുതല്‍ ലളിതമാക്കാനും ലക്ഷ്യമിട്ട് ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് മൈക്രോ ഇന്‍വെസ്റ്റ്‌മെന്റ് ഫീച്ചര്‍ അവതരിപ്പിച്ചു. നിക്ഷേപത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള അറിവില്ലായ്മ പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. 100 രൂപ മുതല്‍ ആരംഭിക്കുന്ന സ്‌കീമാണ് ഇതിന്റെ പ്രത്യേകത. പുതിയ നിക്ഷേപകര്‍ക്ക് 1000 രൂപ മാത്രം ഉപയോഗിച്ച് 10 സ്‌കീമുകളില്‍ നിക്ഷേപിക്കാനും അതിന്റെ പ്രകടനം നിരീക്ഷിക്കാനും വലിയ നഷ്ട ഭയമില്ലാതെ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനും സാധിക്കും. കൂടാതെ റിസ്‌ക്, പ്രതീക്ഷിക്കാവുന്ന നേട്ടം, വൈവിധ്യം എന്നീ ആശയങ്ങള്‍ പ്രായോഗികമായി മനസ്സിലാക്കാനും സാമ്പത്തിക അറിവ് നേടാനും ഇതിലൂടെ സാധിക്കും. ചെറുതില്‍ നിന്ന് തുടങ്ങി വലിയ നിക്ഷേപങ്ങളിലേക്കാണ് മൈക്രോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം വഴിതെളിയിക്കുന്നത്. ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് വെബ്‌സൈറ്റിലൂടെ നിക്ഷേപകര്‍ക്ക് വിവിധ സ്‌കീമുകള്‍ പരിശോധിക്കാനും പോര്‍ട്ട്‌ഫോളിയോ വൈവിധ്യമാക്കാനും നിക്ഷേപത്തിന്റെ അടിസ്ഥാനങ്ങള്‍ പഠിക്കാനും സാധിക്കും. പ്രതിമാസമായുള്ള എസ്‌ഐപി നിക്ഷേപങ്ങള്‍ക്കായിരിക്കും ഈ ഫീച്ചറുകള്‍ ലഭിക്കുക.

  ബഹുഭാഷാ സിനിമകളുടെ സർട്ടിഫിക്കേഷൻ പ്രക്രിയ സു​ഗമമാക്കാൻ സിബിഎഫ്സി

 

 

 

Maintained By : Studio3