October 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘കൈത്തറി കോണ്‍ക്ലേവ് 2025’ ഒക്ടോബര്‍ 16 ന്

1 min read

കണ്ണൂര്‍: കേരളത്തിലെ കൈത്തറി മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി വ്യവസായ വകുപ്പ് ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് ഡയറക്ടറേറ്റുമായി ചേര്‍ന്ന് ഒക്ടോബര്‍ 16 ന് ‘കൈത്തറി കോണ്‍ക്ലേവ് 2025’ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ റബ്‌കോ ആഡിറ്റോറിയത്തില്‍ നടക്കുന്ന ഏകദിന കോണ്‍ക്ലേവ് രാവിലെ 10 ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, എംപിമാരായ കെ. സുധാകരന്‍, സന്തോഷ്‌കുമാര്‍, എംഎല്‍എമാരായ കെ കെ ഷൈലജ ടീച്ചര്‍, കെ പി മോഹനന്‍, സണ്ണി ജോസഫ്, കെ വി സുമേഷ്, ടി ഐ മധുസൂദനന്‍, സജീവ് ജോസഫ്, എം വിജിന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവര്‍ പങ്കെടുക്കും. വ്യവസായ വകുപ്പ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറും കയര്‍ വികസന ഡയറക്ടറുമായ ആനി ജൂല തോമസ്, സംഘാടക സമിതി ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, പത്മശ്രീ പി. ഗോപിനാഥന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ‘കൈത്തറി-പുതിയ കാലം പുതിയ സമീപനം’, ‘കൈത്തറി മേഖല-വെല്ലുവിളികളും ബദല്‍ മാര്‍ഗങ്ങളും’ തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന സെഷനുകളില്‍ കയറ്റുമതിക്കാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, കൈത്തറി സഹകരണ സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ മേഖലയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെയ്ക്കും. കൈത്തറി വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് ഡയറക്ടര്‍ ഡോ. കെ എസ് കൃപകുമാര്‍ അവതരണം നടത്തും.

  ഇന്‍റഗ്രിസ് മെഡ്ടെക് ലിമിറ്റഡ് ഐപിഒയ്ക്ക്
Maintained By : Studio3