ബറോഡ ബിഎന്‍പി പരിബാസ് മള്‍ട്ടി അസറ്റ് ആക്റ്റീവ് ഫണ്ട് ഓഫ് ഫണ്ട്‌സ്

മുംബൈ: ബറോഡ ബിഎന്‍പി പരിബാസ് അസറ്റ് മാനേജ്മെന്റ് ഇന്ത്യ(ബറോഡ ബിഎന്‍പി പരിബാസ് എഎംസി) ബറോഡ ബിഎന്‍പി പരിബാസ് മള്‍ട്ടി അസറ്റ് ആക്റ്റീവ് ഫണ്ട് ഓഫ് ഫണ്ട്‌സ് എന്ന പേരിൽ പുതിയ ഫണ്ട് അവതരിപ്പിച്ചു. ആദ്യമായി നിക്ഷേപം നടത്തുന്നവര്‍ക്കും പരിചയസമ്പന്നരായ നിക്ഷേപകര്‍ക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ തന്ത്രപരമായി വൈവിധ്യവല്‍ക്കരിച്ച നിക്ഷേപ അവസരമാണിത്. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 2025 മെയ് 15-ന് ആരംഭിച്ച് 2025 മെയ് 26-ന് അവസാനിക്കും. കടപ്പത്രം, ഓഹരികള്‍, സ്വര്‍ണ്ണം എന്നിവയില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപം, സജീവമായ അസറ്റ് അലോക്കേഷന്‍, നികുതി ലാഭിക്കാവുന്ന റിസ്‌ക് അഡ്ജസ്റ്റ് ചെയ്ത വരുമാനം എന്നിവ വാഗ്ദാനം ചെയ്യുന്നു. പ്രശാന്ത് പിംപിളും പ്രതീഷ് കൃഷ്ണനും ചേര്‍ന്നാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്. സ്ഥിര വരുമാനം, ഓഹരി ഫണ്ട് നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇവര്‍ക്ക് യഥാക്രമം 25-ഉം 24-ഉം വര്‍ഷത്തിലധികം പരിചയമുണ്ട്. ‘വ്യത്യസ്ത അസറ്റ് ക്ലാസുകളുടെ ഈ ഏകജാലക നിക്ഷേപ മിശ്രിതം, കുറഞ്ഞ പരസ്പര ബന്ധമുള്ള അസറ്റ് ക്ലാസുകളുടെ വൈവിധ്യവല്‍ക്കരണം നല്‍കുന്നു, ഇത് മികച്ച റിസ്‌ക്-അഡ്ജസ്റ്റ്ഡ് വരുമാനത്തിലേക്ക് നയിക്കുന്നു – പ്രത്യേകിച്ച് യാഥാസ്ഥിതിക നിക്ഷേപകര്‍ക്ക് അനുയോജ്യമാണ്. സ്ഥിരതയും വളര്‍ച്ച നല്‍കാന്‍ ലക്ഷ്യമിട്ടുള്ള വൈവിധ്യമാര്‍ന്ന നിക്ഷേപമുള്ള സജീവമായ അസറ്റ് വിന്യാസത്തില്‍ നിന്ന് പ്രയോജനം നേടാനാകും,’ ബറോഡ ബിഎന്‍പി പാരിബാസ് എഎംസിയുടെ ഫിക്‌സ്ഡ് ഇന്‍കം വിഭാഗം സിഐഒ പ്രശാന്ത് പിംപിള്‍ പറഞ്ഞു. ദീര്‍ഘകാല നികുതി കാര്യക്ഷമത പ്രകാരം രൂപകല്‍പ്പന ചെയ്ത ഈ സ്‌കീം, രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കൈവശം വെക്കുന്ന നിക്ഷേപകര്‍ക്ക് 12.5% എന്ന ദീര്‍ഘകാല മൂലധന നേട്ട (LTCG) നികുതിയാണ് ബാധകമാകുക. അതേസമയം ഹ്രസ്വകാല നേട്ടങ്ങള്‍ക്ക് സ്ലാബ് നിരക്കില്‍ നികുതിയുമാണുള്ളത്. ഇത് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച നികുതിയാനന്തര വരുമാനം നല്‍കുന്നു. ഫണ്ട് ഓഫ് ഫണ്ട്‌സ് സ്‌കീമിന്റെ ആവര്‍ത്തന ചെലവുകള്‍ക്ക് പുറമെ, ഫണ്ട് ഓഫ് ഫണ്ട്‌സ് സ്‌കീം നിക്ഷേപം നടത്തുന്ന അടിസ്ഥാന ഫണ്ടിന്റെ(കളുടെ) ചെലവുകളും ബാധകമാകും. മൂന്ന് അസറ്റ് ക്ലാസുകളുടെയും ഇടത്തരം മുതല്‍ ദീര്‍ഘകാലംവരെയുള്ള സാധ്യതകള്‍ കണക്കിലെടുത്ത്, കടപ്പത്രം, ഓഹരി, സ്വര്‍ണ്ണ സ്‌കീമുകള്‍ എന്നിവയില്‍ നിക്ഷേപിക്കാനാണ് ഫണ്ട് ഉദ്ദേശിക്കുന്നത്. നിക്ഷേപകര്‍ക്ക് ഒറ്റയടിക്ക് ഹാട്രിക് നേടാന്‍ അവസരം നല്‍കുന്നു. ദീര്‍ഘകാല മൂലധന വര്‍ദ്ധനവിന് സാധ്യതയുള്ള, നികുതി കാര്യക്ഷമവും കുറഞ്ഞ അസ്ഥിരതയുമുള്ള നിക്ഷേപം തേടുന്നവര്‍ക്ക് അനുയോജ്യമായമായ ഫണ്ട് ആണിത്.