October 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിന് 1,100 കോടി രൂപയുടെ ഫോളോ അപ്പ് ഓർഡർ

1 min read

കൊച്ചി: നോർവേ ആസ്ഥനമായിട്ടുള്ള വിൽസൺ എ.എസ്.എ, യിൽ നിന്നും എട്ട് 6300 ടി.ഡി.ഡബ്ല്യു. ഡ്രൈ കാർഗോ വെസലുകൾക്കുള്ള ഫോളോ അപ്പ് ഓർഡർ കരസ്ഥമാക്കി കൊണ്ട്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കപ്പൽ നിർമ്മാണ വിപണിയിൽ മുന്നേറ്റം തുടരുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻ്റെ (CSL) പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉടുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (UCSL), നോർവേയിലെ വിൽസൺ എ.എസ്.എ, യിൽ നിന്ന് 4 യാനങ്ങൾ രൂപകല്പനചെയ്ത് നിർമിക്കുന്നതിനുള്ള അന്താരാഷ്ട്ര ഓർഡർ നേടിയത് രാജ്യത്തിന് അഭിമാനകരമായ നേട്ടം ആയി. 6300 TDW ഡ്രൈ കാർഗോ വെസ്സലുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ആണ് കപ്പൽ ശാല കരസ്ഥമാക്കിയത്. ആറ് 3800 TDW ഡ്രൈ കാർഗോയുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി 2023 ജൂണിൽ ലഭിച്ച കരാറിൻ്റെ നിർവഹണ മികവിൻ്റെ തുടർനടപടിയായിട്ടാണ് പുതിയ കരാർ ലഭിച്ചിരിക്കുന്നത്. ഈ യാനങ്ങളുടെ നിർമ്മാണം കർണ്ണാടകയിലെ ഉഡുപ്പിയിലുള്ള യാർഡിൽ ഇപ്പോൾ പുരോഗമിക്കുന്നു. 2024 സെപ്‌റ്റംബർ 19-നകം ഔപചാരികമായി കരാറിൽ ഒപ്പു വയ്ക്കും. സമാന തരത്തിലുള്ള 4 കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള തുടർ കരാറിനുള്ള വ്യവസ്ഥയും നിലവിലെ കരാറിൽ ഉണ്ട്.

  ഉത്തരവാദിത്ത ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിനായി 6.64 കോടി

100 മീറ്റർ നീളമുള്ള കപ്പലിന് 6.5 മീറ്റർ ഡിസൈൻ ഡ്രാഫ്റ്റിൽ 6300 മെട്രിക് ടൺ ഭാരം ഉണ്ട്. നെതർലാൻഡിലെ കൊനോഷിപ്പ് ഇൻ്റർനാഷണൽ ആണ് കപ്പലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ യൂറോപ്പിലെ തീരക്കടലിൽ പൊതു ചരക്ക് ഗതാഗതത്തിനായി പരിസ്ഥിതി സൗഹൃദ ഡീസൽ ഇലക്ട്രിക് യാനങ്ങൾ നിർമ്മിക്കുക എന്ന പദ്ധതിയുടെ ഭാഗമായി കപ്പൽ ശാലയെ തിരഞ്ഞെടുത്തിരിക്കുന്നത് രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. 8 കപ്പലുകളുടെ മൊത്തത്തിലുള്ള പ്രോജക്റ്റിന് ഏകദേശം 1,100 കോടി രൂപയാണ് മൂല്യം. 2028 സെപ്റ്റംബറിനകം നിർമ്മാണം പൂർത്തിയായി യാനങ്ങൾ കൈമാറ്റം ചെയ്യാൻ കഴിയും.

  ഇന്ത്യയുടെ പ്രതിശീര്‍ഷ പാല്‍ ലഭ്യത ലോക ശരാശരിയെക്കാൾ മുകളിൽ: മില്‍മ ചെയര്‍മാന്‍

നോർവേയിലെ ബെർഗനിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൽസൺ എഎസ്എ, യൂറോപ്പിലെ പ്രമുഖ ഷോർട്ട് സീ ഫ്ലീറ്റ് ഓപ്പറേറ്ററാണ്, കൂടാതെ യൂറോപ്പിലുടനീളം ഏകദേശം 15 ദശലക്ഷം ടൺ ഡ്രൈ കാർഗോ എത്തിക്കുന്നു. 1500 മുതൽ 8500 DWT വരെയുള്ള 130 ഓളം കപ്പലുകൾ ഈ കപ്പൽ കമ്പനി യുടെ ഉടമസ്ഥതയിൽ പ്രവർത്തിപ്പിക്കുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് UCSL ഏറ്റെടുത്തതിനുശേഷം, UCSL രണ്ട് 62T ബൊള്ളാർഡ് പുൾ ടഗുകൾ ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡ് (ഒരു അദാനി ഹാർബർ സർവീസസ് ലിമിറ്റഡ് കമ്പനി) നും, ഒരു 70T ബൊള്ളാർഡ് പുൾ ടഗ് പോൾസ്റ്റാർ മാരിടൈം ലിമിറ്റഡിനുമായി നിർമ്മിച്ച് നൽകി. ആത്മനിർഭർഭാരത് സംരംഭത്തിന് കീഴിൽ ഇന്ത്യൻ തുറമുഖങ്ങൾക്കായി ഇന്ത്യാ ഗവൺമെൻ്റ് പ്രഖ്യാപിച്ച ഡിസൈനും സ്പെസിഫിക്കേഷനുകളും (ASTDS) പ്രകാരം നിമ്മിച്ച യാനങ്ങളുടെ നിർമ്മാണ മികവിനാൽ,
ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡ് , പോൾസ്റ്റാർ മാരിടൈം ലിമിറ്റഡ്, എന്നിവയിൽ നിന്ന് ആവർത്തിച്ചുള്ള 70T ബൊള്ളാർഡ് പുൾ ടഗുകളുടെ ഓർഡറുകൾ യുസിഎസ്എല്ലിന് ലഭിച്ചു.

  ബഹിരാകാശ മേഖലയ്ക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്
Maintained By : Studio3